|    Oct 17 Wed, 2018 2:53 pm
FLASH NEWS

പമ്പയ്്ക്ക് പുളകച്ചാര്‍ത്തായി അവിട്ടം ജലോല്‍സവം

Published : 6th September 2017 | Posted By: fsq

 

റാന്നി: അവിട്ടം ജലോല്‍സവം പമ്പയ്്ക്കു പുളകച്ചാര്‍ത്തായി. അമരച്ചാര്‍ത്തും ദേവക്കൊടിയും മുത്തുക്കുടയും ചൂടി വഞ്ചിപ്പാട്ടിന്റെ താളത്തിനൊത്ത് തുഴഞ്ഞെത്തിയ പള്ളിയോടങ്ങള്‍ പമ്പയുടെ ഇരുകരകളിലും തടിച്ചുചൂടിയ പതിനായിരങ്ങളെ ഹര്‍ഷപുളകിതരാക്കി.കിഴക്ക് ഇടക്കുളം മുതല്‍ പടിഞ്ഞാറ് ആറന്മുള പുന്നംതോട്ടം വരെയുള്ള കരകളില്‍ നിന്നെത്തിയ 15 പള്ളിയോടങ്ങള്‍ വഞ്ചിപ്പാട്ടിന്റെ താളത്തിനൊത്ത് പമ്പയുടെ കുഞ്ഞോളങ്ങളെ കീറിമുറിച്ച് കുതിച്ചുപായുന്ന കാഴ്ച നയന മനോഹരമായിരുന്നു. വലുപ്പത്തിന്റെ അടിസ്ഥാനത്തില്‍ എ, ബി ബാച്ചുകള്‍ തിരിച്ച് മല്‍സര വള്ളംകളി ക്രമീകരിച്ചിരുന്നെങ്കിലും നദിയിലെ ജലനിരപ്പ് കൂടിയതും ഒഴുക്ക് വര്‍ധിച്ചതും കാരണം സൗഹൃദമല്‍സരമാക്കി മാറ്റി. സമ്മാനത്തുക എല്ലാ വള്ളങ്ങള്‍ക്കും  വീതിച്ചു നല്‍കി.മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. രാജു എബ്രഹാം എംഎല്‍എ അധ്യക്ഷതവഹിച്ചു. സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു.ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത ആശീര്‍വദിച്ചു. സിനിമാ താരങ്ങളായ നരേന്‍, മിത്രാകുര്യന്‍, ജലോല്‍സവ സമിതി രക്ഷാധികാരി തോമസ് ഫിലിപ്പ്, പിഎസ്‌സി അംഗം റോഷന്‍ റോയി മാത്യു, എന്‍എസ്എസ് യൂനിയന്‍ പ്രസിഡന്റ് വി ആര്‍ രാധാകൃഷ്ണന്‍, എസ്എന്‍എസ് യൂനിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീപാദം ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം എം ജി കണ്ണന്‍,ജലോല്‍സവ സമിതി പ്രസിഡന്റ് ജേക്കബ് മാത്യു കരിങ്കുറ്റിയില്‍, പി എന്‍ നീലകണ്ഠന്‍ നമ്പൂതിരി, കെവിഎംഎസ് യൂനിയന്‍ പ്രസിഡന്റ് മോഹനന്‍ പിള്ള, മേഴ്‌സി പാണ്ടിയത്ത്, റിങ്കു ചെറിയാന്‍, ഷിബു സാമുവേല്‍, ബി സുരേഷ്, ബെന്നി പുത്തന്‍പറമ്പില്‍, ഫാ ബെന്‍സി മാത്യു കഴക്കേതില്‍, സമദ് മേപ്രത്ത്, തോമസ് മാമ്മന്‍, രവി കുന്നയ്ക്കാട്ട്, രാജേഷ് ആനമാടം ,ജിരജീഷ്. സജി നെല്ലുവേലില്‍, കെ എം വേണുക്കുട്ടന്‍ സംസാരിച്ചു. സൗഹൃദ വള്ളംകളി മുണ്ടപ്പുഴ ഡെല്‍റ്റകടവില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, സിനിമാ താരങ്ങളായ നരേന്‍, മിത്രാകുര്യന്‍ എന്നിവര്‍ ചേര്‍ന്ന്  ഫഌഗ്ഓഫ് ചെയ്തു. വര്‍ണാഭമായ സാംസ്‌കാരിക ഘോഷയാത്ര പെരുമ്പുഴ സ്റ്റാന്‍ഡില്‍ നിന്ന് അങ്ങാടി ബോട്ട്ജട്ടി കടവിലേക്ക് നടന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss