|    Jan 20 Fri, 2017 7:21 am
FLASH NEWS

പമ്പയില്‍ ശുചിമുറികള്‍ ഒരുക്കണം

Published : 29th August 2016 | Posted By: SMR

തിരുവനന്തപുരം: പമ്പ കെഎസ്ആര്‍ടിസി സ്റ്റാന്റിനു സമീപം ശബരിമല തീര്‍ത്ഥാടകര്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള ശുചിമുറികള്‍ തീര്‍ത്ഥാടനകാലത്തിനു മുമ്പ് ഒരുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി. പമ്പ കെഎസ്ആര്‍ടിസി സ്റ്റാന്റിനോടനുബന്ധിച്ച് ശൗചാലയങ്ങളുണ്ടെങ്കിലും അത് ജീവനക്കാര്‍ക്ക് പോലും അപര്യാപ്തമാണ്. ഇത് തീര്‍ത്ഥാടകര്‍ക്ക് തുറന്നുകൊടുക്കാറുമില്ല.
പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പ്രായമായവര്‍ക്കും പെണ്‍കുട്ടികള്‍ക്കും പമ്പ ത്രിവേണി വരെ പോവുന്നത് ദുഷ്‌കരമാണ്. പണം കൊടുത്ത് ഉപയോഗിക്കാവുന്ന വൃത്തിയുള്ള ശുചിമുറികളെങ്കിലും ബസ്റ്റാന്റിന് സമീപം നിര്‍മിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. എത്രയുംവേഗം പരാതിയില്‍ പരിഹാരം കാണാന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറിക്കും കെഎസ്ആര്‍ടിസി എംഡിക്കും ജില്ലാ കലക്ടര്‍ക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക