|    Nov 20 Mon, 2017 1:03 am
FLASH NEWS
Home   >  Kerala   >  

പമ്പയില്‍ തൂങ്ങിമരിച്ച നിലയില്‍

Published : 7th June 2017 | Posted By: shins

പത്തനംതിട്ട: പമ്പ ത്രിവേണിയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ത്രിവേണിയില്‍ ശ്രീരാമ പാദത്തിനു സമീപം നദീതീരത്തെ ആറ്റുവഞ്ചിയില്‍ തൂങ്ങിമരിച്ച നിലയില്‍ ഇന്നലെ രാവിലെയാണ് കണ്ടത്. ഉദ്ദേശം നാല്പത്തി അഞ്ചിനും അമ്പതിനുമിടയില്‍ പ്രായം തോന്നിക്കുണ്ടന്ന് പമ്പ പോലീസ് പറഞ്ഞു. നീല ചെക്ക് ഫുള്‍ കൈ ഷര്‍ട്ടും മുണ്ടുമാണ് വേഷം. ഇയാളുടെ പോക്കറ്റില്‍ നിന്ന് ഹീറോ ഹോണ്ട ബൈക്കിന്റെ താക്കോല്‍ കണ്ടെത്തിയിട്ടുണ്ട്. പത്തനംതിട്ടയില്‍ നിന്നും പമ്പയിലേക്ക് ഉള്ള കെ എസ് ആര്‍ ടി സി ബസ് ടിക്കറ്റും ഇയ്യാളുടെ പക്കല്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. നെടുമങ്ങാട്ടു നിന്നും ഒരാളെ കാണാതായിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അവിടെ കെഎസ്ആര്‍ടിസി സ്റ്റാന്റിനു സമീപം ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെന്നും നെടുമങ്ങാട് പോലീസ് അറിയിച്ചതായി പമ്പ പോലിസ് പറഞ്ഞു. മൃതദേഹം പത്തനംതിട്ട ജനറലാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക