|    Oct 17 Tue, 2017 10:01 am
Home   >  Todays Paper  >  Page 4  >  

പമ്പയില്‍ കുളിക്കാനിറങ്ങിയ സഹപാഠികള്‍ മുങ്ങിമരിച്ചു

Published : 1st October 2017 | Posted By: fsq

 

കോഴഞ്ചേരി: പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ സഹപാഠികള്‍ മുങ്ങിമരിച്ചു. മെഴുവേലി സന്തോഷ് ഭവനില്‍ സന്തോഷിന്റെ മകന്‍ എസ് സൗജിത് (15), ചെങ്ങന്നൂര്‍ കോട്ട എലിമുക്ക് ശ്രീരാഗത്തില്‍ ഷിനുവിന്റെ മകന്‍ വിഷ്ണു (15) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് പമ്പാ നദിയിലെ ആറന്മുള മാലക്കര മഠത്തില്‍കടവില്‍ കോട്ട എസ്എന്‍ വിദ്യാപീഠത്തിലെ പത്താംക്ലാസ് വിദ്യാര്‍ഥികളായ ആറംഗസംഘമാണ് കുളിക്കാനെത്തിയത്. ശക്തമായ ഒഴുക്കിലും ചുഴിയിലും നദിയില്‍ ആദ്യം ഇറങ്ങിയ ആള്‍ അപകടത്തില്‍പെട്ടു.ഇതോടെ അപകടത്തില്‍പെട്ടയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടാമത്തെയാളും ഒഴുക്കില്‍പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ അലറി വിളിച്ച് നാട്ടുകാരെ കൂട്ടിയെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് ചെങ്ങന്നൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ 15 മിനുട്ട് കഴിഞ്ഞ് മൃതദേഹം സമീപത്തുതന്നെ ചളിയില്‍ പുതഞ്ഞനിലയില്‍ കണ്ടെ ത്തി. ആറന്മുള എസ്‌ഐ കെ അജിത്കുമാര്‍, ജൂനിയര്‍ എസ്‌ഐമാരായ വിനോദ്, അഭിലാഷ് എന്നിവരുടെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ പൂര്‍ത്തീകരിച്ചു. വിഷ്ണുവിന്റെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചു. മാതാവ്: ബിനു. സൗജിതിന്റെ സംസ്‌കാരം പിന്നീട്. മാതാവ്: ഗിരിജ. സഹോദരി: സൗമ്യ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക