|    Feb 19 Sun, 2017 10:24 pm
FLASH NEWS

പമ്പയിലെ ബലിപ്പുരകളില്‍ പരിശോധന

Published : 26th November 2016 | Posted By: SMR

പത്തനംതിട്ട: പമ്പയിലെ ബലിപ്പുരകളില്‍ പമ്പ ഡ്യൂട്ടി മജിസ്‌ട്രേറ്റ് കെ സി മോഹനന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ബലിപ്പുരകളിലേക്ക് തീര്‍ഥാടകരെ നിര്‍ബന്ധിച്ച് വിളിച്ചുകയറ്റുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇവിടെ നിന്ന് ഒപ്പ് രേഖപ്പെടുത്താത്തതും ബുക്ക് നമ്പരില്ലാത്തതുമായ രസീതുകള്‍ കണ്ടെടുത്തു. ഇതിന്റെ ആധികാരികത പരിശോധിക്കാന്‍ ലീഗല്‍ മെട്രോളജി വിഭാഗത്തെ ചുമതലപ്പെടുത്തി. ബലിപ്പുരകള്‍ക്കായി അനധികൃതമായി ഷെഡ് കെട്ടിയത് സംബന്ധിച്ച് വനംവകുപ്പ് പരിശോധിക്കും. 20 ബലിപ്പുരകളാണ് ഇവിടെയുള്ളത്. ഇതിന് സമീപത്തായി വാഹനങ്ങള്‍ പാര്‍ക്ക്  ചെയ്യുന്നതു മൂലം ഓയിലും മറ്റും ഒലിച്ചിറങ്ങി പമ്പ മലിനപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇവിടെ പാര്‍ക്കിങ് പാടില്ലെന്ന ബോര്‍ഡ് സ്ഥാപിക്കും. വാഹനങ്ങള്‍ പമ്പാനദിയില്‍ നിന്ന് നിശ്ചിത അകലത്തില്‍ പാര്‍ക്ക് ചെയ്യണമെന്നും നിര്‍ദേശം നല്‍കി. പമ്പയുടെ തീരത്തുനിന്ന് മണ്ണെടുത്ത് മാറ്റിയത് പൂര്‍വസ്ഥിതിയിലാക്കാനും നിര്‍ദേശിച്ചു. വനം, പോലിസ്, ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥരും മറ്റ് സ്‌ക്വാഡ് അംഗങ്ങളും പരിശോധനയില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക