|    Sep 26 Wed, 2018 8:24 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പമ്പയിലെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ അടിയന്തര നടപടി

Published : 30th August 2018 | Posted By: kasim kzm

തിരുവനന്തപുരം: പമ്പയിലെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഇതിനു വേണ്ടി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ സ്‌പെഷ്യല്‍ ഓഫിസറായി നിയമിക്കും. ഇന്നു നടക്കുന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ ഉദ്യോഗസ്ഥന്‍ ആരെന്ന് തീരുമാനിക്കും.
പമ്പാനദിക്കകത്ത് ഒരുതരത്തിലുള്ള അനധികൃത സ്ഥിരനിര്‍മാണങ്ങളും അനുവദിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു. പ്രളയത്തില്‍ പമ്പാനദിയിലുണ്ടായിരുന്ന എല്ലാ കെട്ടിടങ്ങളും ഇല്ലാതായി. പമ്പയില്‍ തകര്‍ന്ന മൂന്നു പാലങ്ങള്‍ക്ക് പകരം സൈന്യത്തിന്റെ നേതൃത്വത്തില്‍ ബെയ്‌ലി പാലങ്ങള്‍ നിര്‍മിക്കും. പമ്പയുടെ പുനര്‍നിര്‍മാണത്തിനായി വിദഗ്ധ ഏജന്‍സിയെക്കൊണ്ട് പഠനം നടത്തി യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണം ആരംഭിക്കും. പമ്പയില്‍ ഏകദേശം 100 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പെരിനാട് മുതല്‍ കാരയ്ക്കകം വരെ ആറു കേന്ദ്രങ്ങളില്‍ റോഡ് ഇടിഞ്ഞുപോയിട്ടുണ്ട്. ഈ റോഡുകളുടെ നിര്‍മാണം അടുത്തദിവസം മുതല്‍ പിഡബ്ല്യൂഡി ആരംഭിക്കും. കാരയ്ക്കകം മുതല്‍ പമ്പ വരെയുള്ള മേഖലയില്‍ ഇടിഞ്ഞ റോഡുകളുടെ നിര്‍മാണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിര്‍വഹിക്കും.
ശബരിമലയിലെ തിരക്ക് കണക്കിലെടുത്ത് നിലയ്ക്കലില്‍ വാഹന പാര്‍ക്കിങ് ആരംഭിക്കും. ഇവിടെ നിന്ന് അയ്യപ്പഭക്തന്മാരെ കൊണ്ടുപോവാന്‍ 50 കെഎസ്ആര്‍ടിസി ബസ്സുകള്‍ അനുവദിക്കണമെന്ന് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു. ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ശബരിമലയിലേക്ക് വാഹനസൗകര്യം ഒരുക്കും. നവംബറില്‍ ശബരിമല സീസണ്‍ തുടങ്ങുന്നതിനു മുമ്പ് അടിസ്ഥാന സൗകര്യങ്ങളെല്ലാം പുനസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss