|    Nov 21 Wed, 2018 6:10 pm
FLASH NEWS
Home   >  Kerala   >  

പമ്പയിലും നിലയ്ക്കലിലുമായി 700 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു

Published : 17th October 2018 | Posted By: G.A.G

തിരുവനന്തപുരം: പമ്പയിലും നിലയ്ക്കലും ക്രമസമാധാനം നിലനിര്‍ത്തുന്നതിനും തീര്‍ഥാടകര്‍ക്ക് സുരക്ഷ നല്‍കുന്നതിനുമായി ദക്ഷിണ മേഖലാ എഡിജിപി അനില്‍കാന്ത്, തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ അറിയിച്ചു. നൂറ് വനിതാ പോലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എഴുന്നൂറോളം സായുധസേനാംഗങ്ങളെ ഇതിനകം തന്നെ വിന്യസിച്ചിട്ടുണ്ട്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി റ്റി നാരായണന്‍, കെ എ പി മൂന്നാം ബറ്റാലിയന്‍ കമാന്‍ഡന്റ് കെജി സൈമണ്‍, പോലിസ് ആസ്ഥാനത്തെ സ്‌പെഷ്യല്‍ സെല്‍ എസ്പി വി അജിത്, തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍ ആദിത്യ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാസംവിധാനം ഒരുക്കിയിരിക്കുന്നത്. രണ്ട് എസ്പിമാര്‍, നാല് ഡിവൈഎസ്പി മാര്‍, ഒരു കമാന്‍ഡോ ടീം എന്നിവരെ ഉടന്‍തന്നെ ഇവിടെ നിയോഗിക്കും. സുരക്ഷാസംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 11 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, 33 സബ്ബ് ഇന്‍സ്‌പെക്ടര്‍മാര്‍, വനിതകള്‍ ഉള്‍പ്പെടെ 300 പോലീസുകാര്‍ എന്നിവരെയും ഉടന്‍തന്നെ നിയോഗിക്കും. കൂടാതെ ലോക്കല്‍ പോലീസിനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss