|    Sep 26 Tue, 2017 11:38 pm
Home   >  Todays Paper  >  Page 4  >  

പമ്പയാറിനു കുറുകെ നീന്തിയ യുവാവ് മുങ്ങിമരിച്ചു

Published : 29th November 2016 | Posted By: SMR

മങ്കൊമ്പ്: ഹര്‍ത്താല്‍ ദിനത്തില്‍ ജങ്കാര്‍ സര്‍വീസ് സമരക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് പമ്പയാറിനു കുറുകെ നീന്തിയ യുവാവ് മുങ്ങിമരിച്ചു. ചമ്പക്കുളം പഞ്ചായത്ത് രണ്ടാംവാര്‍ഡില്‍ പുന്നക്കുന്നത്തുശേരി മണ്ണാലുപറമ്പില്‍ കുട്ടന്റെ മകന്‍ കലേഷ് (38)ആണ് മരിച്ചത്. പുളിങ്കുന്ന് ജങ്കാര്‍ കടവിനുസമീപം ഇന്നലെ ഉച്ചയ്ക്കു 1.15 ഓടെയാണു സംഭവം. കടവിനുസമീപം വടക്കേകരയില്‍ നിന്ന് തെക്കേക്കരയിലേക്കു നീന്തവേ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. സംഭവം കണ്ടുനിന്നവര്‍ കലേഷിനെ കരയ്‌ക്കെത്തിച്ചു സമീപത്തുള്ള കുട്ടനാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലിസ് എത്തി നടപടികള്‍ പൂര്‍ത്തീകരിച്ചശേഷം മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക