|    May 24 Wed, 2017 9:11 pm
FLASH NEWS

പബ്ലിക്ക് സര്‍വന്റ്‌സ് സഹകരണ സംഘം കെട്ടിടം ഉദ്ഘാടനം 21ന്

Published : 19th October 2016 | Posted By: Abbasali tf

കാസര്‍കോട്: പബ്ലിക്ക് സര്‍വന്റ്‌സ് സഹകരണ സംഘത്തിന്റെ ഹെഡ് ഓഫിസ് കെട്ടിടം 21ന് രാവിലെ 9.30ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. സര്‍ക്കാര്‍ ജീവനക്കാരുടേയും പൊതുമേഖല അര്‍ധ സര്‍ക്കാര്‍ ജീവനക്കാരുടേയും വായ്പ സ്ഥാപനമായ സംഘം ഇപ്പോള്‍ ക്ലാസ് വണ്‍ സ്‌പെഷ്യന്‍ ഗ്രേഡിലാണ് പ്രവര്‍ത്തിച്ചുവരുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 1964 ല്‍ സ്ഥാപിതമായ സംഘത്തില്‍ നിലവില്‍ 6000ഓളം എ ക്ലാസ് മെമ്പര്‍മാരും 10,000 ഓളം സി ക്ലാസ് മെമ്പര്‍മാരുമുണ്ട്. എട്ട് ബ്രാഞ്ചുകള്‍, നീതി മെഡിക്കല്‍ സ്റ്റോര്‍, നീതി സ്റ്റോര്‍ എന്നിവ സംഘത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അമ്പതോളം ജീവനക്കാരുമുണ്ട്. സംഘം സംസ്ഥാനത്തെ മാതൃകാ സഹകരണ സംഘമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.  മാതൃകാ സംഘത്തിന്റെ ഭാഗമായി ലഭിച്ച ഫണ്ടുപയോഗിച്ച് ഒരു നീതി മെഡിക്കല്‍ ലാബും എക്‌സറേ യൂനിറ്റും പുതിയ കെട്ടിടത്തില്‍ ആരംഭിക്കാനുള്ള പ്രാഥമിക പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ വായ്പ നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കോര്‍ബാങ്കിങ് ഉദ്ഘാടനം പി രാഘവനും വിദ്യാഭ്യാസ വായ്പ വിതരണ ഉദ്ഘാടനം നഗരസഭാചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിമും പബ്ലിക്ക് സര്‍വ്വന്റ്‌സ് ഹാള്‍ കെ പി സതീഷ് ചന്ദ്രനും കൗണ്ടര്‍ ഉദ്ഘാടനം ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) എ വി അനില്‍കുമാറും നിര്‍വഹിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ടി കെ രാജശേഖരന്‍, കെ രാഘവന്‍, രാഘവന്‍ ബെള്ളിപ്പാടി, കെ വി രമേശന്‍ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day