|    May 22 Tue, 2018 11:26 pm
FLASH NEWS
Home   >  Kerala   >  

പഫ്‌സ് വാങ്ങാന്‍ പത്തു രൂപയെടുത്ത കുട്ടിയെ മാതാവ് ക്രൂരമായി പൊള്ളിച്ചു

Published : 1st June 2017 | Posted By: shins

തൊടുപുഴ: ചോദിക്കാതെ പത്ത് രൂപയെടുത്തെന്നാരോപിച്ച് ഒമ്പതു വയസുകാരന് അമ്മയുടെ ക്രൂരപീഡനം. കുട്ടിയെ അമ്മ ക്രൂരമായി പൊള്ളലേല്‍പ്പിക്കുകയായിരുന്നു. മുഖത്തും വയറിലും കയ്യിലും ചുണ്ടിലും ഉള്‍പ്പെടെ ആറിടത്താണ് പൊള്ളലേറ്റത്. തൊടുപുഴ പെരുമ്പിള്ളിച്ചിറയിലാണ് സഭവം. കുട്ടിയെ തൊടുപുഴ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊടുപുഴ പോലിസും ശിശുസംരക്ഷണ സമിതിയും കട്ടിയുടെ മൊഴി രേഖപ്പെടുത്തും. അമ്മ തൊടുപുഴയിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. ഇന്നലെയാണ് കുട്ടിക്ക് പൊള്ളലേറ്റത്. കുട്ടിക്ക് ഒരു സഹോദരന്‍ കൂടിയുണ്ട്. വിശന്നപ്പോള്‍ ചേട്ടനും അനിയനും കൂടെ പഫ്‌സ് വാങ്ങിക്കഴിക്കുകയായിരുന്നു. പണമെടുത്തെന്നറിഞ്ഞതോടെ അമ്മ അടുപ്പില്‍ നിന്നും വിറകുകൊള്ളിയെടുത്ത് പൊള്ളിച്ചു. കുട്ടികള്‍ വീടിനു വെളിയില്‍ ഇറങ്ങിയപ്പോള്‍ പൊള്ളലേറ്റതു ശ്രദ്ധയില്‍ പെട്ട അയല്‍ക്കാരാണ് അങ്കണവാടി ജീവനക്കാര്‍ വഴി ശിശുസംരക്ഷണ ഓഫീസറെ വിവരമരിയിച്ചത്. സ്ഥിരമായി മാതാപിതാക്കള്‍ കുട്ടികളെ ഉപദ്രവിക്കാറുണ്ടെന്ന് അയല്‍ക്കാര്‍ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss