|    Nov 24 Fri, 2017 4:48 pm
FLASH NEWS
Home   >  National   >  

‘പപ്പു’വിനെ വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

Published : 15th November 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: ബിജെപിക്ക് തിരിച്ചടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ചുകൊണ്ട് ബിജെപി വിളിക്കുന്ന പപ്പുവെന്ന പേര് വരുന്ന പരസ്യം പിന്‍വലിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. ഇത്തരം വാക്കുകള്‍ അപകീര്‍ത്തികരമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
സോഷ്യല്‍ മീഡിയ വഴി രാഹുല്‍ ഗാന്ധിയെ പരിസഹിച്ചുകൊണ്ട് ബിജെപി നേതാക്കളും പ്രവര്‍ത്തകരും വിളിക്കുന്ന പേരാണ് പപ്പു. ഈ പേര് പലതവണ വരുന്ന പരസ്യമാണ് ബിജെപി തിരഞ്ഞെടുപ്പ് പ്രചരണത്തിനായി തീരുമാനിച്ചത്. ഇതിന്റെ അംഗീകാരത്തിനായി മാധ്യമ കമ്മിറ്റിക്ക് സമര്‍പ്പിച്ചപ്പോഴാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്.
എന്നാല്‍, പപ്പു എന്ന വാക്ക് പ്രത്യക്ഷത്തില്‍ ആരേയും വ്യക്തിപരമായി സൂചിപ്പിക്കാത്തത് കൊണ്ട് തന്നെ ഇത് ഉപയോഗിക്കാന്‍ സമ്മതിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. തീരുമാനം പുനപരിശോധിക്കണമെന്നും ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കമ്മീഷന്‍ ഇത് തള്ളുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക