|    Nov 23 Thu, 2017 4:43 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പന്‍സാരെ വധം: 10 ലക്ഷം പാരിതോഷികം

Published : 3rd August 2017 | Posted By: fsq

 

മുംബൈ: കമ്മ്യൂണിസ്റ്റ് നേതാവ് ഗോവിന്ദ് പന്‍സാരെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കടന്നുകളഞ്ഞ രണ്ടുപേരെ കണ്ടുപിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ പത്തുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. 2015 ഫെബ്രുവരി 16 നായിരുന്നു രാവിലെ നടക്കാനിറങ്ങിയ ഗോവിന്ദ് പന്‍സാരയ്ക്കും ഭാര്യ—ക്കും നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തത്. സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരായ വിനയ് പവാറും സാരംങ് അകോല്‍കറുമാണ് കേസിലെ പ്രതികള്‍. ഇവരെ കണ്ടുപിടിക്കാന്‍ സഹായിക്കുന്നവര്‍ക്കാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. പന്‍സാരെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട സനാതന്‍ സന്‍സ്താ പ്രവര്‍ത്തകനായ സമീര്‍ ഗെയ്ക്‌വാദിനെ പോലിസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക