|    Jan 17 Tue, 2017 12:16 pm
FLASH NEWS

പന്‍സാരെ വധം: സനാതന്‍ സന്‍സ്ഥ നിരീക്ഷണത്തില്‍

Published : 17th September 2015 | Posted By: admin

.
_puneferi

മുംബൈ: സി.പി.ഐ. നേതാവും യുക്തിവാദിയുമായ ഗോവിന്ദ് പന്‍സാരെയെ കൊലപ്പെടുത്തിയ കേസില്‍ സംഘപരിവാര സംഘടനയായ സനാതന്‍ സന്‍സ്ഥയുടെ പ്രവര്‍ത്തകന്‍ അറസ്റ്റിലായതോടെ സംഘടന പോലിസ് നിരീക്ഷണത്തില്‍.  യുക്തിവാദി എഴുത്തകാരായ കൊല്ലപ്പെട്ട നരേന്ദ്ര ഡഭോല്‍ക്കര്‍,  കല്‍ബുറഗി എന്നിവരുടെ കൊലപാതകവുമായി സംഘടനയ്ക്ക് ബന്ധമുണ്ടോയെന്ന് പോലിസ് അന്വേഷിച്ചുവരികയാണ്.സംഘടനയ്ക്ക് നിലവില്‍ കര്‍ണ്ണാടകയിലും ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

 

leader sanathan sanstha

പന്‍സാരെയുടെ കൊലപാതകത്തിലെ പ്രധാന പ്രതി സമീര്‍ ഗെയ്ക്‌വാദ് (30) ഇന്നലെയാണ് പോലിസ് പിടിയിലായത്. ഇന്ന് കേസുമായി ബന്ധപ്പെട്ട് സനാതന്‍ സന്‍സ്ഥയുടെ നാലുപേരെ കൂടി മഹാരാഷ്ട്രാ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫെബ്രുവരി 16ന്  കോലാപൂരിലെ സാഗര്‍മാലയിലുള്ള വീടിനു പുറത്തുവച്ചാണ് പന്‍സാരെയെ വെടിവച്ചത്.

 

പാവപ്പെട്ടവരുടെ  ക്ഷേമത്തിന് ഊന്നല്‍ നല്‍കി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് പന്‍സാരെ.
് കോലാപൂര്‍, സാംഗ്ലി പോലിസിന്റെ സംയുക്ത നീക്കത്തിലൂടെ സാംഗ്ലിയില്‍ നിന്നാണ് സമീര്‍ പിടിയിലായത്. ഫെബ്രുവരി മുതല്‍ സമീറിനെ പോലിസ് പിന്തുടര്‍ന്നിരുന്നു. തുടര്‍ന്ന് സമീറിന്റെ പങ്ക് തെളിഞ്ഞതോടെ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കോലാപൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 23 വരെ പോലിസ് കസ്റ്റഡിയില്‍ വിട്ടു.
മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലൂടെയാണ് അറസ്‌റ്റെന്നും ഇയാള്‍ 1999  മുതല്‍ സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകനാണെന്നും പ്രത്യേക അന്വേഷണസംഘത്തിനു നേതൃത്വം നല്‍കുന്ന ഐ.ജി. സഞ്ജയ്കുമാര്‍ വര്‍മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സമീറിന്റെ കുടുംബവും സംഘടനാ പ്രവര്‍ത്തകരാണ്.

1999 ലാണ് സനാതന്‍ സന്‍സ്ഥാ എന്ന തീവ്ര ഹിന്ദു സംഘടന രൂപീകരിച്ചത്. ആത്മീയ സംഘടന എന്ന മുഖംമൂടിയോടെ സനാതന്‍ ഭാരതീയ സന്‍സ്‌കൃതി സന്‍സ്താവസ് എന്ന പേരിലാണ് രൂപംകൊണ്ടത്.
2007ലാണ് സംഘടന ആദ്യമായി വാര്‍ത്തകളില്‍ ഇടം നേടുന്നത്. മുംബൈയിലെ സുപ്രധാന സാംസ്‌കാരിക വേദികളില്‍ ബോംബ് സ്‌ഫോടനം നടത്താന്‍ ശ്രമിച്ചതിന് സംഘടനയുടെ മൂന്ന് പ്രവര്‍ത്തകരെ മഹാരാഷ്ട്രാ ആന്റി ടെററിസം സ്‌ക്വാഡ് അറസ്റ്റ് ചെയ്യുകയായിരുന്നു.

sanathan sanstha leader

സംഘടനയെ പരിചയപ്പെടാത്താനുള്ള ഒരു നാടകമായാണ് മഹാരാഷ്ട്രാ പോലിസ് ഇതിനെ കണക്കാക്കിയത്. എന്നാല്‍ സ്ഥലത്ത് ക്രമസമാധാനം തകര്‍ക്കാനാണെന്നും പോലിസ് വ്യക്തമാക്കിയിരുന്നു. ബോംബ് സ്ഥാപിച്ചതിന് പിന്നില്‍ മറ്റൊരു ഹിന്ദു സംഘടനയായ ഹിന്ദു ജനജാഗുരതി സമിതിയ്ക്കും പങ്കുണ്ടായിരുന്നു. മഹാരാഷ്ട്രയിലും ഗോവയിലുമാണ് സനാതന്‍ സംസ്ഥയുടെ പ്രധാന പ്രവര്‍ത്തക മണ്ഡലം. ജയന്ത് അതാവാലേയാണ് സംഘടനയുടെ സ്ഥാപകന്‍ . ഗോവയില്‍ സന്നദ്ധ സംഘടനയായാണ് സനാതന്‍ സന്‍സ്ഥ രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. സംഘടനയുടെ പേരില്‍ മാസികയും പുറത്തിറക്കുന്നുണ്ട്.

2009 ഒക്ടോബറില്‍ ഗോവയിലും ബോംബ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സംഘടനയുടെ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. സംഘടനയെ നിരോധക്കണമെന്ന് പലഭാഗങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. ബോംബെ ഹൈക്കോടതിയില്‍ കേസും രജിസ്ട്രര്‍  ചെയ്തിരുന്നു. എന്നാല്‍ ബി.ജെ.പിയുടെയും ആര്‍.എസ്.എസ്സിന്റെയും ഇടപെടല്‍ മൂലം നിരോധനം ഒഴിവാകുകയായിരുന്നു. പന്‍സാരെയുടെ കൊലപാതകത്തിലെ പങ്ക് പുറത്ത് വന്നതോടെ സംഘടനയുടെ നിരോധനത്തിന് വീണ്ടും ആവശ്യമുയരുകയാണ്.
-എഫ്.ആര്‍

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 115 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക