|    Jan 20 Fri, 2017 5:10 am
FLASH NEWS

പന്‍സാരെ, ദാബോല്‍കര്‍ വധങ്ങള്‍ തമ്മില്‍ ബന്ധമില്ലെന്ന് കേന്ദ്രം

Published : 3rd December 2015 | Posted By: SMR

ന്യൂഡല്‍ഹി: യുക്തിവാദികളായ ഗോവിന്ദ് പന്‍സാരെ, നരേന്ദ്ര ദാബോല്‍കര്‍, എം എം കല്‍ബുര്‍ഗി എന്നിവരുടെ കൊലപാതകങ്ങള്‍ തമ്മില്‍ യാതൊരുവിധ ബന്ധവുമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചു. മൂവരുടെയും കൊലപാതകങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റിപോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. സനാതന്‍ സന്‍സ്ഥ എന്ന വലതുപക്ഷ സംഘടനയെ നിരോധിക്കാന്‍ ഇപ്പോള്‍ നിര്‍ദേശമൊന്നുമില്ലെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
പന്‍സാരെയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആള്‍ സനാതന്‍ സന്‍സ്ഥയിലെ അംഗമാണ്. എന്നാല്‍ കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് സനാതന്‍ സന്‍സ്ഥയുടെ നിലപാട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 62 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക