|    Oct 17 Wed, 2018 8:17 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പന്നീര്‍ സെല്‍വത്തിന്റെ നിയമനം: ഹരജി തള്ളി

Published : 9th September 2017 | Posted By: fsq

 

ചെന്നൈ: അണ്ണാ ഡിഎംകെ നേതാവ് ഒ പന്നീര്‍ സെല്‍വം തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനെ ചോദ്യംചെയ്തു സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി മദ്രാസ് ഹൈക്കോടതി തള്ളി. അഭിഭാഷകനായ വി ഇളങ്കോവനാണ് കോടതിയില്‍ ക്വോവാറന്റോ ഹരജി നല്‍കിയത്.ദേവിലാലിനെ ഉപപ്രധാനമന്ത്രിയായി നിയമിച്ചതിനെതിരേ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതിയും ഗോപിനാഥ് മുണ്ടയെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാക്കിയതിനെതിരേ സമര്‍പ്പിച്ച ഹരജി ബോംബെ ഹൈക്കോടതിയും തള്ളിയിരുന്ന കാര്യം ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയുടെ ബെഞ്ച് പരാമര്‍ശിച്ചു.ഉപ മുഖ്യമന്ത്രി നിയമനത്തിനു ഭരണഘടനയില്‍ വകുപ്പില്ലെന്ന്ഹരജിയില്‍ ഇളങ്കോവന്‍ ചൂണ്ടിക്കാട്ടിയിരുന്നു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss