|    Sep 19 Wed, 2018 6:09 pm
FLASH NEWS

പന്നിയേരിയിലെ വീടുകള്‍ വാസയോഗ്യമല്ലെന്ന് ജിയോളജിസ്റ്റ്‌

Published : 31st August 2018 | Posted By: kasim kzm

വാണിമേല്‍: വിലങ്ങാട് പന്നിയേരി കോളനിയില്‍ മണ്ണിടിച്ചല്‍ ഭീഷണിമൂലം തകര്‍ന്ന വീടുകള്‍ വാസയോഗ്യമല്ലെന്ന് സ്ഥലം പരിശോധിച്ച ജിയോളജിസ്റ്റ്. ഇന്നലെ സ്ഥലത്ത് നടത്തിയ പരിശോധനക്ക് ശേഷമാണ് ജിയോളജിസ്റ്റ് ടി മോഹനന്‍ ഇക്കാര്യം അറിയിച്ചത്. വിശദമായ റിപോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എലിയാടന്‍ ശാന്ത, തേനിയാടന്‍ ബിന്ദു, പാലുമ്മല്‍ കേളപ്പന്‍, തേനിയാടന്‍ ശാന്തഷണ്‍മുഖന്‍, പാലില്‍ ബിന്ദു, ജയന്‍ കമ്പിളിപ്പാറ എന്നിവരുടെ വീടുകളാണ് ജിയോളജിസ്റ്റ് പരിശോധിച്ചത്. പാലുമ്മല്‍ കേളപ്പന്റെ വീട് വാസയോഗ്യമല്ലെന്നും മറ്റ് വീടുകളുടെ പുറക് വശത്തുള്ള കുന്നിന്‍ പ്രദേശം തട്ട് തട്ടായി മാറ്റാനും മണ്ണിടിഞ്ഞ് ഒഴുകിപ്പോയ മുറ്റം കരിങ്കല്‍ ഭിത്തി കെട്ടി സംരക്ഷിക്കണമെന്നു അദ്ദേഹം പറഞ്ഞു. മഴ കുറഞ്ഞതിനാല്‍ പന്നിയേരിയിലെ ദുരിതാശ്വാസ ക്യാംപ് അവസാനിപ്പിക്കാന്‍ റവന്യൂ അധികാരികള്‍ തീരുമാനിച്ചു. ജിയോളജിസ്റ്റിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ട്രൈബല്‍ ഫണ്ട് ഉപയോഗിച്ച് വീടുകള്‍ സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് പേരാമ്പ്ര ട്രൈബല്‍ ഓഫിസര്‍ അറിയിച്ചു.
തുണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് ബാലകൃഷ്ണന്‍, അഡീഷണല്‍ തഹസില്‍ദാര്‍ കെ കെ രവിന്ദ്രന്‍, വാര്‍ഡ് മെംബര്‍മാരായ രാജു അലക്‌സ്, എന്‍ പി വാസു, ഇ കെ വിജയന്‍ എംഎല്‍എയുടെ പിഎ ടി സുരേന്ദ്രന്‍, വില്ലേജ് ഓഫിസര്‍ വി കെ ജയരാജന്‍, പ്രമോട്ടര്‍ ടി കെ വിജയന്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം നാദാപുരത്ത് ചേര്‍ന്ന അവലോകന യോഗത്തിന്റെ തീരുമാനപ്രകാരമായിരുന്നു ജിയോളജിസ്റ്റും മറ്റ് ഉദ്യോഗസ്ഥരും പന്നിയേരി കോളനിസന്ദര്‍ശിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss