|    Jan 22 Sun, 2017 9:59 pm
FLASH NEWS

പന്നിയാര്‍ പുഴയില്‍ സാമൂഹ്യ വിരുദ്ധര്‍ അറവുമാലിന്യം നിക്ഷേപിച്ചു

Published : 10th August 2016 | Posted By: mi.ptk

രാജാക്കാട്: പന്നിയാര്‍ പുഴയില്‍ വീണ്ടും അനദികൃത മാലിന്യ നിക്ഷേപം സജീവമാകുന്നു. രാജകുമാരി ആവണക്കുംചാല്‍ പാ3ലത്തിന് സമീപമാണ് വീണ്ടും അറവുമാലിന്യങ്ങളും പഴകിയ മാംസവും വന്‍തോതില്‍ തള്ളിയിരിക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ക്ക് അലക്കുന്നതിനും കുളിക്കുന്നതിനും ആശ്രയമായ പുഴയെ മാലിന്യ മുക്തമാക്കി സംരക്ഷിക്കണമെന്ന ആവശ്യവും ശക്തമാണ്.
ഹൈറേഞ്ചിലെ പ്രധാന പുഴകളില്‍ ഒന്നാണ് പന്നിയാര്‍ പുഴ രാജാക്കാട്, രാജകുമാരി, ശാന്തമ്പാറ, സേനാപതി തുടഹ്ങിയ പഞ്ചായത്തുകളിലെ ആയിരക്കണക്കിന് വരുന്ന ആളുകള്‍ അലക്കുന്നതിനും കുളിക്കുന്നതിനും പ്രധാനമായും ആശ്രയിക്കുന്ന പന്നിയാര്‍പുഴ ഇന്ന് മാലിന്യങ്ങള്‍ക്കൊണ്ട് നിറയുന്ന അവസ്ഥയാണ്. കഴിഞ്ഞ ദിവസ്സവും രാത്രി രാജകുമാരി ആവക്കുംചാല്‍ പാലത്തിന്റെ സമീപത്തായി സാമൂഹ്യ വിരുദ്ധര്‍ അരുവുമാലിന്യങ്ങള്‍ വ്യാപകമായി നിക്ഷേപിച്ചിരുന്നു. രാജകുമാരി, സേനാപതി പപഞ്ചായത്തുകലില്‍ നിരവധിയായ അറവുശാലകളാണ് പ്രവര്‍ത്തിക്കുന്നത്. ഒരുവിധ അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്ത ഇത്തരം അരുവുശാലകളില്‍ നിന്നുമാണ് അടിക്കടി ഇത്തരത്തില്‍ മാലിന്യ നിക്ഷേപം നടത്തുന്നതെന്ന സൂചനയുമുണ്ട്. മുമ്പ് ആവണക്കുംച്ചാല്‍ പാലത്തിന് സമീപം പുഴയോട് ചേര്‍ന്ന് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അറവുശാലയ്‌ക്കെതിരേ ശക്തമായ പ്രതിക്ഷേധം ഉയര്‍ന്ന് വരികയും തുടര്‍ന്ന് ഇത് അടച്ചുപൂട്ടുകയുമായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത അറവുശാലകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുന്നതിനും അദികൃതര്‍ തയ്യാറാകുന്നതുമില്ല.
പുറത്തുനിന്നും വന്‍തോതില്‍ മാലിന്യങ്ങള്‍ പുഴയിലേയ്ക്ക് നിക്ഷേപിക്കുന്നതിനൊപ്പം സമീപത്തെ ടൗണില്‍ പ്രവര്‍ത്തിക്കുന്ന കടകളില്‍ നിന്നുമുള്ള പ്ലാസ്റ്റ് അടക്കമുള്ള മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും പുഴയ്ക്ക് സമാപത്തായിട്ടാമ് ഇത് മഴപെയ്യുന്ന സമയത്ത് ഒഴുകി പുഴയിലെത്തുകയും ചെയ്യും. നിലവില്‍ പുഴയില്‍ വെള്ളം കുറവായതിനാല്‍ നിക്,#േപിച്ചിരിക്കുന്ന മാലിന്യങ്ങല്‍ ഒഴുകുപോകാതെ തങ്ങിക്കിടക്കുകുയും ചെയ്യും. അതുകൊണ്ട് തന്നെ കാക്കയും മറ്റ് പക്ഷികളും ഇവ കൊത്തിവലിയ്ക്കുകയും സമീപത്തുള്ള കിണറ്റിലും മറ്റും ഇവ വീഴുകയും ചെയ്യുന്നുണ്ട്. വലിയ ആരോഗ്യ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്ന മാലിന്. നിക്ഷേപത്തിനെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
ചിത്രം. പന്നിയാര്‍ പുഴയില്‍ ആവണക്കുംചാല്‍ പാലത്തിന് സമീപം നിക്,#േപിച്ചിരിക്കുന്ന അറവ് മാലിന്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക