|    Oct 19 Fri, 2018 6:42 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പന്നിപ്പനി : എല്ലാവര്‍ക്കും കുത്തിവയ്പ് വേണ്ട

Published : 25th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: പന്നിപ്പനി (എച്ച്1 എന്‍1) പ്രതിരോധത്തിനായി എല്ലാവരും കുത്തിവയ്‌പെടുക്കേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ കമ്മിറ്റി റിപോര്‍ട്ട്. പന്നിപ്പനി തടയുന്നതിനായുള്ള  മുന്‍കരുതലുകളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ദേശീയ രോഗനിയന്ത്രണകേന്ദ്രം ഡയറക്ടര്‍ അധ്യക്ഷനായ കമ്മിറ്റിയാണ് സമൂഹ കുത്തിവയ്‌പെന്ന മാര്‍ഗം തള്ളി റിപോര്‍ട്ട് സമര്‍പ്പിച്ചത്.  പ്രത്യേക സമയങ്ങളില്‍ മാത്രം കണ്ടുവരുന്ന അസുഖമാണ് പന്നിപ്പനി (എച്ച്1 എന്‍1). എന്നാല്‍, അസുഖ ബാധയുടെ മുന്‍ കരുതലായി 65 വയസ്സ് പിന്നിട്ടവര്‍ക്കും ആറുമാസത്തിനും എട്ടു വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്കും പ്രതിരോധ കുത്തിവയ്‌പെടുക്കാമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു. സപ്തംബര്‍ 17 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 34,009 പേര്‍ക്ക് എച്ച്1 എന്‍ 1 ബാധ സ്ഥിരീകരിച്ചതായാണ് കണക്കുകള്‍. പന്നിപ്പനിമൂലം രാജ്യത്ത് ഈ വര്‍ഷം 1,714 പേര്‍ മരിച്ചതായി റിപോര്‍ട്ടുകള്‍ വന്ന സാഹചര്യത്തിലാണ് രോഗം പ്രതിരോധിക്കുന്നതിനായി സമൂഹ കുത്തിവയ്‌പെന്ന ആവശ്യം ശക്തമായത്. എന്നാല്‍, പ്രതിരോധ കുത്തിവയ്‌പെടുത്താലും ഒരു വര്‍ഷത്തില്‍ 60-70 ശതമാനം വരെ മാത്രമാണ് രോഗാണുവില്‍നിന്നും സംരക്ഷണം ലഭിക്കുന്നത്. കൂടാതെ പ്രതിരോധശേഷി ഉണ്ടായിവരാന്‍ രണ്ടുമുതല്‍ മുന്നാഴ്ചവരെ സമയമെടുക്കുമെന്നും ആഗോളതലത്തില്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നതായി ആരോഗ്യമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. കമ്മിറ്റി സമര്‍പ്പിച്ച റിപോര്‍ട്ടില്‍ എല്ലാവര്‍ക്കും പ്രതിരോധ കുത്തിവയ്പ് ശുപാര്‍ശ ചെയ്യുന്നില്ലെന്നും ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss