|    Feb 20 Tue, 2018 11:06 pm
FLASH NEWS

പന്നിപ്പനിയെന്നു സംശയം; ആറ് നഴ്‌സിങ് വിദ്യാര്‍ഥിനികള്‍ നിരീക്ഷണത്തില്‍

Published : 11th May 2017 | Posted By: fsq

 

നെടുങ്കണ്ടം: പന്നിപ്പനിയെന്ന സംശയത്തെ തുടര്‍ന്ന് ആറ് നഴ്‌സിങ് വിദ്യാര്‍ഥിനികള്‍ നെടുങ്കണ്ടം താലൂക്കാശുപത്രിയില്‍ നിരീക്ഷണത്തില്‍. എംജി യൂനിവേഴ്‌സിറ്റിയുടെ കീഴില്‍ നെടുങ്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന നഴ്‌സിങ് സ്‌കൂളിലെ വിദ്യാര്‍ഥിനികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. പന്നിപ്പനിയെന്ന് ആശുപത്രിയധികൃതര്‍ സ്ഥിരികരിച്ചിട്ടില്ല. പരിശോധനാഫലം ലഭിച്ചാല്‍ മാത്രമെ പന്നിപ്പനിയെന്ന് സ്ഥിരികരിക്കാന്‍ കഴിയുകയുള്ളുവെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഇവരുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായി തൊടുപുഴയിലെ ലാബിലേയ്ക്ക് അയച്ചു. രോഗലക്ഷങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്കാണ്  വിദ്യാര്‍ഥികളെ കോളജ് അധികൃതര്‍ ആശുപത്രിയിലെത്തിച്ചത്.പന്നിപ്പനി സ്ഥീരികരിച്ചിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസറും അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss