|    Jan 23 Mon, 2017 8:12 am

പന്ത്രണ്ട് ശൈശവ വിവാഹങ്ങള്‍ കോടതി തടഞ്ഞു

Published : 2nd October 2016 | Posted By: SMR

എടക്കര: മൂത്തേടം പഞ്ചായത്തിലെ 12 പെണ്‍കുട്ടികളുടെ ശൈശവ വിവാഹം സാമൂഹിക നീതി വകുപ്പ് ഇടപെട്ട് തടഞ്ഞു. പ്രായപൂര്‍ത്തിയാവുന്നതിനു മുമ്പ് ഇവരുടെ വിവാഹം നടക്കാനിടയുണ്ടെന്ന് രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശരിയാണെന്ന് ബോധ്യപ്പെടുകയായിരുന്നു.  നിലമ്പൂര്‍ കോടതിയില്‍ വിവാഹം തടയാന്‍ ഇടക്കാല ഉത്തരവിറക്കാനായി അപേക്ഷ നല്‍കി. തുടര്‍ന്ന്  കുട്ടികള്‍ക്ക് 18 വയസ്സ് പൂര്‍ത്തിയാവുന്നതുവരെ വിവാഹം നടത്തരുതെന്ന് കാണിച്ച് ഉത്തരവിറങ്ങി.
കോടതിയുത്തരവ് ധിക്കരിച്ച് കുട്ടികളുടെ മാതാപിതാക്കളോ മറ്റു ബന്ധപ്പെട്ടവരോ വിവാഹം നടത്തിയാല്‍ അത് കോടതിയലക്ഷ്യമാവും.  കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ ഒരുവര്‍ഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും അടക്കേണ്ടിയും വരും. 12 പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് 15 വയസ്സാണുള്ളത്. എല്ലാ മതവിഭാഗത്തിലുമുള്ള കുട്ടികളുമാണുള്ളത്.  ബാല്യ വിവാഹങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇവരെ വിവരം അറിയിക്കാവുന്നതാണ്.  ഫോണ്‍ നമ്പര്‍ 8281999256 മുതല്‍ 287 വരെയുള്ളതാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 89 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക