|    Nov 18 Sat, 2017 7:24 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പന്ത്രണ്ട് വയസ്സുകാരിയെ ബസ്സില്‍ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

Published : 13th November 2017 | Posted By: fsq

 

വടകര: ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ ബസ്സില്‍ വച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കോട്ടക്കല്‍ തൈവളപ്പില്‍ ഷംസുവിനെയാണ്(48) വടകര സിഐ ടി മധുസൂദനന്‍ നായര്‍ അറസ്റ്റ് ചെയ്തത്. പീഡനത്തിന് വിധേയയായ കുട്ടി ശനിയാഴ്ച പയ്യോളി മജിസ്‌ട്രേറ്റിനു മുമ്പാകെ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മജ്‌സ്‌ട്രേറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടാന്‍ ഉത്തരവിട്ടത്. വടകര പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കുട്ടി സ്—കൂളില്‍ വരുമ്പോള്‍ പ്രതി ബസ്സില്‍ വച്ച് പല തവണ പീഡിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നു. പ്രതിയെ ഇന്ന് കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക