|    Jun 19 Tue, 2018 8:18 pm
FLASH NEWS

പന്ത്രണ്ട് കിലോഗ്രാം കഞ്ചാവുമായി നാലുപേര്‍ അറസ്റ്റില്‍

Published : 2nd June 2016 | Posted By: SMR

കോഴിക്കോട്: സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചു വില്‍പനയ്‌ക്കെത്തിച്ച 12 കിലോഗ്രാം കഞ്ചാവുമായി നാലുപേര്‍ പിടിയില്‍. മധുരനല്ലമ്മപ്പട്ടി സ്വദേശി എ ശേഖര്‍ (41), കല്ലായി സ്വദേശികളായ നൈനാംവളപ് ടി പി ഹൗസില്‍ ടി പി ആദം(55), കുണ്ടുങ്ങല്‍ അരയാന്‍തോപ്പ് പറമ്പ് എ ടി അബ്ദുള്‍ലത്തീഫ്(45), ചക്കുംകടവ് പുളിക്കല്‍തൊടി കെ വി മുഹമ്മദ്‌സാലു(30), എന്നിവരെയാണു ടൗ ണ്‍ സി ഐ കെ എ ബോസിന്റെ നേതൃത്വത്തില്‍ ചെമ്മങ്ങാട് എസ്‌ഐ പി എം വിമോദും സിറ്റിെ്രെകംസ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.
പിടികൂടിയ കഞ്ചാവിന് ഏഴുലക്ഷം രൂപ വിലയുണ്ട്. കഞ്ചാവ് കൊണ്ടുവന്ന ബൈക്കും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മധ്യവേനല്‍ അവധി കഴിഞ്ഞു തുറക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വില്‍പന നടത്താനാണു കഞ്ചാവ് എത്തിച്ചതെന്നു സിറ്റി പോലിസ് കമ്മിഷണര്‍ ഉമ ബഹ്‌റ അറിയിച്ചു. തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് വ്യാപകമായി എത്തിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണു പ്രതികളെ പിടികൂടിയത്.
രണ്ടു ബൈക്കുകളിലായി കഞ്ചാവു കൊണ്ടുവരുന്നതിനിടെ കല്ലായി റെയില്‍വേ പാലത്തിനടയിലും പി പി ഹസന്‍കോയ റോഡില്‍വച്ചുമാണു പ്രതികളെ പിടികൂടിയത്. തമിഴ്‌നാട്ടിലെ ഉസുലംപെട്ടി എന്ന സ്ഥലത്തു നിന്നാണു കഞ്ചാവ് കൊണ്ടുവരുന്നത്. ബിഗ്‌ഷോപ്പറിലും ബാഗിലും കഞ്ചാവു നിറച്ച് ശേഖറാണു ബസ്സില്‍ കോഴിക്കോടെത്തിക്കുന്നത്. ബസ്സില്‍കൊണ്ടുവരുന്നതിനിടെ കഞ്ചാവിന്റെ മണം മനസിലാവാതിരിക്കാന്‍ മുല്ലപ്പൂക്കള്‍ നിറച്ചാണു കൊണ്ടുവരുന്നത്. ഇപ്രകാരം കോഴിക്കോടെത്തിക്കുന്ന കഞ്ച ാവ് ആദം, ലത്തീഫ്, സാലു എന്നിവര്‍ ചെറിയ പായ്ക്കറ്റുകളാലാക്കി വില്‍പന നടത്തുകയാണു ചെയ്യുന്നത്. 20 ഗ്രാമുള്ള പായ്ക്കറ്റിന് 600 രൂപയാണു വില. ഇപ്രകാരം പായ്ക്കറ്റുകളിലാക്കിയ കഞ്ചാവ് സ്‌കൂള്‍ പരിസരങ്ങളിലും ബീച്ചിലും എത്തിച്ചു ആവശ്യക്കാരെ സമീപിക്കുകയും വില്‍പന നടത്തുകയുമാണു ചെയ്യുന്നത്.
ആദം ഇതിനു മുമ്പും കഞ്ചാവ് കേസില്‍ പിടിയിലായിട്ടുണ്ട്. നല്ലളം സ്റ്റേഷനിലാണു ഇതുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയശേഷം വീണ്ടും കഞ്ചാവു വില്‍പന നടത്തുകയായിരുന്നു. ശേഖറാണ് കഞ്ചാവ് കോഴിക്കോട്ടെത്തിക്കുന്നത്. കഴിഞ്ഞ ദിവസം കോട്ടപ്പറമ്പിലെ ദേവേന്ദ്രസോല്‍കറിന്റെ ഗേ ാഡൗണില്‍ നിന്നും 50 കിലോ പുകയില ഉല്‍പന്നങ്ങള്‍ െ്രെകംസ്‌ക്വാഡ് പിടികൂടിയിരുന്നു. പ്രതിയില്‍ നിന്നു ലഭിച്ച വിവരമനസുകരിച്ചു ചെറുകിട കഞ്ചാവ് വില്‍പനക്കാരേയും അവര്‍ക്കു മൊത്തമായി കഞ്ചാവ് എത്തിച്ചു നല്‍കുന്ന ശൃംഖലകളെ കുറിച്ചും പോലിസ് അന്വേഷിച്ചുവരികയാണ്.
വാര്‍ത്താസമ്മേളനത്തില്‍ കോസ്റ്റല്‍ സി ഐ ടി കെ അഷ്‌റഫ്, ടൗണ്‍ സി ഐ കെ എ ബോസ്, സിറ്റി െ്രെക ംസ്‌ക്വാഡ് അംഗങ്ങളായ എസ് ഐ കെ പി സെയ്തലവി, എഎസ്‌ഐ എംഷിനോജ്, സീനിയര്‍ സിപിഒ ഒ മോഹന്‍ദാസ്, ടിപി ബിജു, സിപിഒമാരായ കെ ആര്‍ രാജേഷ്, അനീഷ് മൂസേന്‍വീട്, കെ പി ഷജുല്‍, എം പി പ്രവീണ്‍കുമാര്‍, പ്രസാദ്, നിതിന്‍ വര്‍ഗീസ് പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss