|    Aug 21 Tue, 2018 5:28 am
FLASH NEWS
Home   >  Kerala   >  

പന്തളത്ത് ചരക്കു ലോറിയും കാറും കൂട്ടിയിടിച്ച് ഒരു മരണം; രണ്ടു പേര്‍ ഗുരുതരാവസ്ഥയില്‍

Published : 20th March 2018 | Posted By: mi.ptk

പന്തളം: കുരമ്പാലയില്‍ ചരക്കു ലോറിയും ആള്‍ട്ടോ കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. 2 പേര്‍ ഗുരുതരാവസ്ഥയില്‍. 9 മണിയോടടുത്താണ് സംഭവം.തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്കു പോയ കാറും കോട്ടയത്തുനിന്നും തിരുവനന്തപുരത്തേക്ക് പോയ ചരക്കു ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായി തകരുകയും ഡ്രൈവര്‍ തല്‍ക്ഷണം മരിക്കുകയും ചെയ്തു. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെ ഗുരുതരാവസ്ഥയില്‍ തിരുവല്ല സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss