|    Sep 21 Fri, 2018 5:28 am
FLASH NEWS
Home   >  Todays Paper  >  page 12  >  

പന്തളത്ത് ക്യാംപില്‍ സംഘര്‍ഷം

Published : 21st August 2018 | Posted By: kasim kzm

പന്തളം: പന്തളം നഗരത്തിലെ ദുരിതാശ്വാസ ക്യാംപി ല്‍ സംഘര്‍ഷം. ക്യാംപ് സംഘാടകരായ ജമാഅത്തെ ഇസ്‌ലാമിയുടെ ഐഡിയല്‍ റിലീഫ് വിങിനെ പുറത്താക്കി ക്യാംപിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള നീക്കമാണ് സംഘര്‍ഷത്തിനു കാരണമായത്. തഹസില്‍ദാരുടെ നിര്‍ദേശപ്രകാരം സിഐ ഇ ഡി ബിജു ഇവരെ ക്യാംപില്‍ നിന്നു പുറത്താക്കാന്‍ എത്തിയപ്പോഴാണ് പ്രകോപനമുണ്ടായത്.
അധികാരികളുടെ അനുവാദത്തോടെ കഴിഞ്ഞ നാലുദിവസമായി പന്തളം എന്‍എസ്എസ് ബോയ്‌സ് ഹൈസ്‌കൂളില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാംപിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ സിപിഎം ശ്രമിച്ചിരുന്നു. സമീപത്തെ മറ്റൊരു ക്യാംപ് ഏകപക്ഷീയമായി നിയന്ത്രിച്ചിരുന്ന സിപിഎം അവിടേക്ക് മറ്റാരെയും സഹായമെത്തിക്കാന്‍ അനുവദിച്ചിരുന്നില്ല. ഈ ക്യാംപിനെതിരേ പരാതി ഏറിയതോടെ പലരും ജമാഅത്തെ ഇസ്്‌ലാമി നടത്തുന്ന ക്യാംപിലേക്കു മാറിയിരുന്നു. സ്വന്തം നിലയില്‍ ഡോക്ടര്‍മാരെയെത്തിച്ച് മികച്ച ചികില്‍സയും കൃത്യമായി ഭക്ഷണവും നല്‍കിയതോടെയാണ് ഈ ക്യാംപിന് പ്രിയമേറിയത്. തുടര്‍ന്ന് തഹസി ല്‍ദാരുടെ ഉത്തരവിന്റെ മറവില്‍ സിപിഎം പ്രവര്‍ത്തകര്‍ ഇന്നലെ ക്യാംപിലെത്തി ഭീഷണി മുഴക്കി. സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെന്ന് തഹസില്‍ദാര്‍ ഉത്തരവിട്ടതോടെ ജമാഅത്തെ ഇസ്്‌ലാമി ക്യാംപ് ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും അന്തേവാസികളും പ്രദേശവാസികളും അനുവദിച്ചില്ല. ഇവര്‍ സംഘടിച്ച് വാഹനം തടഞ്ഞു. തുടര്‍ന്ന് തഹസില്‍ദാര്‍ സംഭവസ്ഥലത്തെത്തി ക്യാംപ് നടത്തുന്നത് മതസംഘടനയായതിനാല്‍ ചുമതലയില്‍ നിന്നു മാറണമെന്നതാണ് സര്‍ക്കാര്‍ തീരുമാനം എന്നറിയിച്ചു. എന്നാല്‍, ഈ തീരുമാനത്തിനെതിരേ പ്രതിഷേധം തുടരുകയാണ്. സര്‍ക്കാര്‍ സഹായമില്ലെങ്കിലും ജമാഅ െത്ത ഇസ്്‌ലാമി ക്യാംപ് നടത്തിയാല്‍ മതിയെന്നാണ് ഇവരുടെ നിലപാട്. നല്ലരീതിയില്‍ ക്യാംപ് നടത്തിവന്നതില്‍ സിപിഎം രാഷ്ട്രീയം കളിക്കുകയാണെന്ന് ഐആര്‍ഡബ്ല്യൂ കോ-ഓഡിനേറ്റര്‍ അയൂബ് യൂസഫ് ആരോപിച്ചു. സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതിനാല്‍ രാത്രി വൈകിയും പ്രശ്‌നപരിഹാരത്തിന് ചര്‍ച്ച തുടരുകയാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss