|    Mar 28 Tue, 2017 5:39 pm
FLASH NEWS

പന്തളം നഗരസഭ അതിര്‍ത്തിയില്‍ നിലംനികത്തല്‍ വ്യാപകം

Published : 4th July 2016 | Posted By: SMR

പന്തളം: നഗരസഭ അതിര്‍ത്തിയില്‍ നിലം നികത്തല്‍ വ്യാപകമാകുന്നു. ഭരണകക്ഷി അംഗങ്ങളുടെ സ്വാധീനം നിലംനികത്താന്‍ ഉപയോഗപ്പെടുത്തുന്നതായി വ്യാപക ആക്ഷേപം. പ്രധാന ശ്രദ്ധാകേന്ദ്രങ്ങള്‍ വിട്ട് ഇടവഴിയോരങ്ങളാണ് നികത്തലിനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പന്തളം നൂറനാട് റൂട്ടില്‍ പൂഴിക്കാട് കുടശ്ശനാട് ചെറുകൊല്ല തോണ്ടുകണ്ടം ഭാഗങ്ങളാണ് നികത്തികൊണ്ടിരിക്കുന്നത്.
പത്തനംതിട്ട-ആലപ്പുഴ ജില്ലാ അതിര്‍ത്തികള്‍ പങ്കിടുന്ന ഭാഗമായതിനാല്‍ പോലിസോ, റവന്യൂ അധികാരികള്‍ക്കോ നടപടിയെടുക്കാന്‍ അതിര്‍ത്തി നിര്‍ണയം നടത്തുന്നതിന് കാലതാമസം നേരിടുന്നതിനാല്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ നികത്തല്‍ നടന്ന് കഴിഞ്ഞിരിക്കും. പന്തളം വില്ലേജ് ഓഫിസ് പരിധിയിലുള്ള പൂഴിക്കാട് പാലത്തിന് വടക്ക് ഭാഗം പുഞ്ചകള്‍ ഒട്ടുമുക്കാലും നികത്തി കഴിഞ്ഞു. നികത്തുന്നതും പ്രത്യേക രീതിയിലാണ്.
ഒന്നോ രണ്ടോ ലോഡ് മണ്ണിട്ട് പിന്നീട് മാസങ്ങള്‍ കഴിഞ്ഞ് മാത്രം തുടരും.മണ്ണിടുന്നതിന് ഇടവേള ഉള്ളതിനാല്‍ അധികാരികള്‍ വരുമ്പോള്‍ ഇനി ഇല്ല എന്ന് പറഞ്ഞ് ഒഴിയാന്‍ കഴിയുന്നു.
നേതാക്കളും അധികാരികളും മണ്ണ് മാഫിയയും തമ്മിലുള്ള അവിശുദ്ധ കൂട്ട്‌കെട്ട് ശക്തമായി ഈ പ്രദേശത്ത് നിലനില്‍ക്കുന്നു.
എതിര്‍പ്പുമായി വരുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കുന്നുവെന്നുള്ള പരാതിയും നിലനില്‍ക്കുകയാണ്. അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നീര്‍ത്തട സംരക്ഷണ വേദി ശക്തമായ സമരപരിപാടികള്‍ക്ക് ആഹ്വാനം ചെയ്തിരിക്കുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day