|    Jul 17 Tue, 2018 11:09 pm
FLASH NEWS

പന്തളം നഗരസഭയ്ക്ക് മുമ്പില്‍ തര്‍ക്കത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ഓട നിര്‍മാണം പുനരാരംഭിച്ചു

Published : 22nd October 2016 | Posted By: SMR

പന്തളം: മുനിസിപ്പല്‍ കമ്മിറ്റി തീരുമാന പ്രകാരം നടപ്പാതയും ഓടയും പുനര്‍ നിര്‍മിച്ച് സഞ്ചാരയോഗ്യമാക്കാനുള്ള  ഓട പൊളിക്കല്‍ പ്രതിപക്ഷ കക്ഷികളുടെ എതിര്‍പ്പിനെ തുടര്‍ന്ന്  നിര്‍ത്തിവച്ചത് പുനരാരംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് പിഡബ്ല്യുഡി ഓട പൊളിക്കുമ്പോഴാണ് പ്രശ്‌നം ഉണ്ടായത്.തര്‍ക്കത്തെ തുടര്‍ന്ന് റവന്യൂ അധികാരികളും നഗരസഭാ അംഗങ്ങളും രാഷ്ട്രീയ കക്ഷി നേതാക്കളും സ്ഥലത്തെത്തി.നിലവില്‍ നഗരസഭയോടു ചേര്‍ന്നു കിടക്കുന്ന സ്ഥലത്തിനും ഓടക്കും മുകളിലായിട്ടാണ് കടകള്‍ ഇറക്കി സ്ഥാപിച്ചിരിക്കുന്നത്. റവന്യൂ രേഖകളില്‍ നിന്നും റോഡു കൈയേറ്റം നടത്തിയതായി അധികാരികള്‍ സ്ഥിരീകരിച്ചു. നിലവില്‍ മൂന്നു കട മുറികളും ഒരു താമസക്കാരനുമാണ് ഉള്ളത്.നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമായി കൈയേറ്റ ഭൂമി ഒഴിപ്പിച്ച് ഓട നിര്‍മാണം  പൂര്‍ത്തീകരിക്കണം.കിഴക്ക് പുലിയമഠം മുതല്‍ പടിഞ്ഞാറോട്ട്  നഗരസഭ മതിലുകള്‍  ഉള്‍പ്പടെ നീക്കം ചെയ്തു റോഡിന്റെ വീതി കൂട്ടേണ്ടതായിട്ടുണ്ട്. ഇന്ന് സ്ഥലത്തെത്തിയ താലൂക്ക് സര്‍വേയര്‍ ബിനേഷിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ സ്ഥലം അളന്നു തിട്ടപ്പെടുത്തയതോടെ പണി പുനരാരംഭിക്കുകയായിരുന്നു.റോഡ് പുറമ്പോക്ക് കൈയേറിയിട്ടുള്ളത് ഒഴിയുന്നതിന് നേരത്തെ പഞ്ചായത്തിരുന്നപ്പോഴും നഗരസഭ ആയതിനു ശേഷവും കെട്ടിട ഉടമകള്‍ക്കു നോട്ടീസു നല്‍കിയിരുന്നതായി  പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍ ജയന്‍ പറഞ്ഞു. മുനിസിപ്പല്‍ കമ്മിറ്റി തീരുമാന പ്രകാരം നടപ്പാതയും ഓടയും പദ്ധതിയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റ കട സംരക്ഷിക്കാനുള്ള പൊതുമരാമത്തിന്റെയും നഗരസഭ ഭരണ സമിതിയുടെയും നീക്കത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ കെ ആര്‍ വിജയകുമാര്‍, നൗഷാദ് റാവുത്തര്‍, മഞ്ജു വിശ്വനാഥ്, എം ജി രമണന്‍, ജി അനില്‍കുമാര്‍,ആനി ജോണ്‍ തുണ്ടില്‍,സുനിതാ വേണു എന്നിവരും ബിജെപി കൗണ്‍സിലര്‍മാരായ കെ വി പ്രഭ,ധന്യാ ജയചന്ദ്രന്‍,കെ സീന,സുമേഷ് കുമാര്‍ എന്നിവരും പ്രതിഷേധവുമായി എത്തിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss