|    Oct 19 Fri, 2018 3:33 pm
FLASH NEWS

പന്തളം ചേരിക്കലില്‍ അങ്കണവാടി കെട്ടിടം അപകടാവസ്ഥയില്‍

Published : 29th September 2017 | Posted By: fsq

 

പന്തളം: സര്‍ക്കാര്‍ സാമൂഹിക നീതി വകുപ്പിന്റെ ചേരിക്കലില്‍ സ്ഥിതി ചെയ്യുന്ന ഒന്നാം നമ്പര്‍ അങ്കണവാടി കെട്ടിടം അപകടാവസ്ഥയില്‍. പന്തളം കൃഷിഭവന്റെ ഉടമസ്ഥതയിലുള്ള അഗ്രോ സര്‍വീസ് സെന്റര്‍ അങ്കണവാടിക്കുവേണ്ടി ഈ കെട്ടിടം വിട്ടുനല്‍കുകയായിരുന്നു. 2001 മുതല്‍ അങ്കണവാടിയായി പ്രവര്‍ത്തിക്കുന്നെങ്കിലും ഈ കെട്ടിടത്തില്‍ യഥാസമയമുള്ള അറ്റകുറ്റപ്പണികള്‍ നടപ്പാക്കാത്തതിനാലാണ് ബലക്ഷയം സംഭവിക്കുകയും അപകടാവസ്ഥയിലും ആയിരിക്കുന്നത്. എകദേശം 15 കുട്ടികള്‍ പഠിക്കുന്ന ഇവിടെ 16 വര്‍ഷമായി ശൗചാലയമോ മറ്റ് അനുബന്ധ സൗകര്യങ്ങളോ ലഭ്യമല്ല.’സാമൂഹിക നീതി വകുപ്പിന്റെ ഉേദ്യാഗസ്ഥര്‍ നിരന്തരം പരിശോധന നടത്തുന്നു എന്ന് അവകാശവാദം ഉന്നയിക്കുമ്പോഴും ഇവിടെ പ്രാഥമിക സൗകര്യം നിഷേധിക്കപ്പെടുന്നു. തനത് ഫണ്ട് ലഭ്യമല്ലാത്തതിനാല്‍ കെട്ടിടത്തിന്റെ പുനരുദ്ധാരണത്തിനോ അറ്റകുറ്റപ്പണികള്‍ക്കോ നടപടി സ്വീകരിക്കാന്‍ സാധ്യമല്ലായെന്നും കെട്ടിടത്തിന്റെ ബലക്ഷയവും കുട്ടികളുടെ ജീവനും കണക്കിലെടുത്ത് കുട്ടികളെ ചേരിക്കലില്‍ സ്ഥിതി ചെയ്യുന്ന ഉദ്ഘാടനം നടത്താത്ത പണി പൂര്‍ത്തികരിക്കാത്ത പകല്‍ വീട്ടിലേക്കു മാറ്റാന്‍  നഗരസഭ തീരുമാനം എടുത്തതായി ചെയര്‍പേഴ്‌സണ്‍ ടി കെ സതി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss