|    May 23 Tue, 2017 10:49 am
FLASH NEWS

പന്തളം കുറുന്തോട്ടയം പാലം പൊളിച്ചു തുടങ്ങി

Published : 12th July 2016 | Posted By: SMR

പന്തളം: പന്തളം പട്ടണത്തിന്റെ മുഖമുദ്രകളില്‍ ഒന്നായിരുന്ന കുറുന്തോട്ടയം പാലം വിസ്മൃതിയിലായി. ഇന്നലെ രാവിലെ 6.30ന് പാലം പൊളിച്ചു തുടങ്ങി. വന്‍ജനാവലിയാണ് പാലം പൊളിക്കുന്നതിന് സാക്ഷിയായത്.
ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി പാലം പൊളിച്ച് മാറ്റണമെന്ന അവസ്ഥ സംജാതമാവുകയായിരുന്നു. സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടായില്ലെങ്കില്‍ പുതിയ പാലത്തിന്റെ നിര്‍മാണം ആറുമാസം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. മുട്ടാര്‍ നീര്‍ച്ചാലിലേക്ക് തള്ളപ്പെടുന്ന മാലിന്യം പുതിയ പാലത്തിന്റെ നിര്‍മാണത്തെ പ്രതികൂലമായി ബാധിക്കാത്ത തരത്തലുള്ള സംവിധാനങ്ങളും കണ്ടെത്തേണ്ടതായിട്ടുണ്ട്. ഇപ്പോള്‍ തന്നെ മാലിന്യം നീക്കം ചെയ്യാന്‍ പറ്റാത്ത തരത്തില്‍ കുന്നുകൂടി കിടക്കുകയാണ്. ഇന്നും നാളെയുമായി പാലം പൂര്‍ണമായും പൊളിച്ചുമാറ്റപ്പെടും. ഏകദേശം 65ല്‍ പരം വര്‍ഷത്തെ പഴക്കമുണ്ട് പാലത്തിനെന്ന് പഴമക്കാര്‍ ഓര്‍മിക്കുന്നു. പഞ്ചായത്ത് മുന്‍ഭരണസമിതി ട്രാഫിക്ക് സംവിധാനത്തില്‍ മാറ്റം വരുത്തന്നതിനായി പാലത്തിന്റെ നവീകരണത്തിനായി നടപ്പാലം നിര്‍മിച്ചിരുന്നു. അശാസ്ത്രീയ രീതിയിലായിരുന്നു ഈ നിര്‍മാണം.
14 മീറ്റര്‍ വീതിയിലുള്ള പാലമാകും പുതുതായി നിര്‍മിക്കുന്നത്. ഇരുവശവും സുരക്ഷാവേലികളും നടപ്പാതയും ഉണ്ടാകും. പുതിയപ്പാലം നിര്‍മിക്കപ്പെടുന്നതോടെ പന്തളത്തിന്റെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day