|    Mar 27 Mon, 2017 12:29 am
FLASH NEWS

പന്തളം-കുറുന്തോട്ടയം പാലം നിര്‍മാണം ഇന്നാരംഭിക്കും

Published : 11th July 2016 | Posted By: SMR

പന്തളം: പന്തളം കുറുന്തോട്ടയം പാലം ഇന്ന് പൊളിച്ചു നീക്കും.ഏറെക്കാലത്തെ മുറവിളിക്ക് ശേഷമാണ് കുറുന്തോട്ടയം പാലം പുനര്‍നിര്‍മിക്കുകയാണ്. നാലുകോടി ഇരുപതുലക്ഷം രൂപയാണ് നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നത്.
നിലവിലെ പാലംപൊളിക്കുന്നതിന് മുന്നോടിയായി ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും സംഘം സ്ഥലം സന്ദര്‍ശിച്ച് അധികൃതര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി.പാലം പൊളിക്കുമ്പോഴുണ്ടാവുന്ന ഗതാഗത പുനക്രമീകരണം സംബന്ധിച്ച് വിലയിരുത്തി.ആറുമാസംകൊണ്ട് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച് ഗതാഗതയോഗ്യമാക്കാനാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി കെ സതി,വൈസ് ചെയര്‍മാന്‍ ഡി രവീന്ദ്രന്‍,സിപിെഎ ജില്ലാസെക്രട്ടറി എ പി ജയന്‍,നഗരസഭാ കൗണ്‍സിലംഗങ്ങളായ എ രാമന്‍,ആര്‍ ജയന്‍,നിഷാബെന്‍സന്‍,കെ ആര്‍രവി,അഡ്വ. കെഎസ് ശിവകുമാര്‍,ലസിതാനായര്‍,സരസ്വതിയമ്മ,അജിതകമാരി,ഡിസജി,എഫസല്‍,ഹസന്‍,എ,ബിനുകുമാര്‍,അബ്ദുല്‍സലാം,എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ റജീന,അസി.എന്‍ജിനീയര്‍ മുരുകേഷ് എന്നിവര്‍ എംഎല്‍എയോടൊപ്പം സന്നിഹിതരായിരുന്നു.
ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി
പന്തളം: പന്തളം കുറുന്തോട്ടയം പാലം നിര്‍മാണത്തിന്റെ ഭാഗമായി ഇന്നു മുതല്‍ ഇതുവഴി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. അടൂരില്‍ നിന്നും കോട്ടയം ഭാഗത്തേക്കുള്ള വലിയ ചരക്കുവാഹനങ്ങള്‍ അടൂര്‍ ഹൈസ്‌കൂള്‍ ജങ്ഷനില്‍ നിന്നു ചാരുംമൂട് ജങ്ഷനിലെത്തി ചെങ്ങന്നൂരിനു പോകണം. അടൂരില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസ്സുകള്‍ ആനന്ദപ്പള്ളി-തുമ്പമണ്‍ വഴി കുളനടയിലെത്തി എംസി റോഡിലേക്ക് പ്രവേശിക്കണം. ഇതുവഴി തിരിച്ചും വരണം.
പന്തളം ജങ്ഷനിലേക്ക് വടക്കുനിന്നും വരുന്ന ഓര്‍ഡിനറി-സ്വകാര്യ ബസ്സുകള്‍ നിര്‍ദിഷ്ട പാലത്തിനു വടക്കുവശവും തക്കുനിന്നുള്ളവ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുവരെയും എത്തി സര്‍വീസ് നിര്‍ത്തണം. കോട്ടയം ഭാഗത്തേക്കുള്ള ചെറിയ വാഹനങ്ങള്‍ മുട്ടാര്‍ ജങ്ഷനിലെത്തി മങ്ങാരം റോഡുവഴി എംസി റോഡില്‍ മണികണ്ഠനാല്‍ത്തറ ജങ്ഷനിലെത്തണം.അടൂര്‍ ഭാഗത്തേക്കുവരുന്ന ഭാരവാഹനങ്ങള്‍ കുളനട-തുമ്പമണ്‍-ആനന്ദപ്പള്ളി വഴി അടൂരിലെത്തണം.അടൂര്‍ ഭാഗത്തേക്കുള്ള ചെറിയ വാഹനങ്ങള്‍ പോലിസ് സ്‌റ്റേഷന്‍ റോഡിലൂടെ വേദി ജങ്ഷന്‍, കടക്കാട് വഴി പന്തളത്ത് എത്തണം. നിര്‍ദിഷ്ട പാലത്തിനു പടിഞ്ഞാറു വശമുള്ള താല്‍ക്കാലിക പാലം ടൂവീലര്‍-കാല്‍നട യാത്രക്കാര്‍ക്ക് ഉപയോഗിക്കാം. കൈപ്പട്ടൂര്‍ ജങ്ഷനില്‍ നിന്നും പടിഞ്ഞാറേക്കുള്ള റോഡില്‍ കൂടി പോവുന്ന ഭാരവാഹനങ്ങളും അടൂരില്‍ എത്തി പന്തളം ഭാഗത്തേക്ക് പോവണം. ദീര്‍ഘദൂര ബസ്സുകളില്‍ കുളനടയില്‍ എത്തുന്നവര്‍ക്ക് നഗരത്തിലെത്തുന്നതിനായി കുളനടനിന്നും കെഎസ്ആര്‍ടിസി പാലത്തിന് വടക്കുവശം വരെ ഷട്ടില്‍ സര്‍വീസ് നടത്തും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക