|    Oct 24 Tue, 2017 9:13 am
FLASH NEWS

പന്തളം-കുറുന്തോട്ടയം പാലം നിര്‍മാണം: ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി

Published : 9th July 2016 | Posted By: SMR

പത്തനംതിട്ട: പന്തളം-കുറുന്തോട്ടയം പാലം നിര്‍മാണത്തിന്റെ ഭാഗമായി 11 മുതല്‍ ഇതുവഴി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. അടൂരില്‍ നിന്നും കോട്ടയം ഭാഗത്തേക്കുള്ള വലിയ ചരക്കുവാഹനങ്ങള്‍ ഹൈസ്‌കൂള്‍ ജങ്ഷനില്‍ നിന്നും ചാരുംമൂട് ജങ്ഷനിലെത്തി ചെങ്ങന്നൂരിനു പോകണം. അടൂരില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസുകള്‍ ആനന്ദപ്പള്ളി-തുമ്പമണ്‍ വഴി കുളനടയിലെത്തി എംസി റോഡിലേക്ക് പ്രവേശിക്കണം. ഇതുവഴി വഴിതിരിച്ചും വരണം.
പന്തളം ജങ്ഷനിലേക്ക് വടക്കുനിന്നും വരുന്ന ഓര്‍ഡിനറി/സ്വകാര്യ ബസുകള്‍ നിര്‍ദിഷ്ട പാലത്തിനു വടക്കുവശവും, തെക്കുനിന്നുള്ളവ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുവരെയും എത്തി സര്‍വീസ് നിര്‍ത്തണം. കോട്ടയം ഭാഗത്തേക്കുള്ള ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ മുട്ടാര്‍ ജങ്ഷനിലെത്തി മങ്ങാരം റോഡുവഴി എംസി റോഡില്‍ മണികണ്ഠനാല്‍ത്തറ ജങ്ഷനിലെത്തണം.
അടൂര്‍ ഭാഗത്തേക്കുവരുന്ന ഭാരവാഹനങ്ങള്‍ കുളനട-തുമ്പമണ്‍-ആനന്ദപ്പള്ളി വഴി അടൂരിലെത്തണം. അടൂര്‍ ഭാഗത്തേക്കുള്ള ലെറ്റ് മോട്ടോര്‍ വാഹനങ്ങള്‍ പോലിസ് സ്‌റ്റേഷന്‍ റോഡിലൂടെ വേദി ജങ്ഷന്‍, കടയ്ക്കാട് വഴി പന്തളത്ത് എത്തണം.
നിര്‍ദിഷ്ട പാലത്തിനു പടിഞ്ഞാറു വശമുള്ള താല്‍ക്കാലിക പാലം ടൂവീലര്‍/കാല്‍നട യാത്രക്കാര്‍ക്ക് ഉപയോഗിക്കാം. കൈപ്പട്ടൂര്‍ ജങ്ഷനില്‍ നിന്നും പടിഞ്ഞാറേക്കുള്ള റോഡില്‍ കൂടി പോകുന്ന ഭാരവാഹനങ്ങളും അടൂരില്‍ എത്തി പന്തളം ഭാഗത്തേക്ക് പോകണമെന്ന് ആര്‍ഡിഒ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക