|    Nov 25 Sat, 2017 3:48 am
FLASH NEWS

പന്തക്കലില്‍ സ്‌ഫോടനം: പാനൂരില്‍ ബോംബ് പിടികൂടി

Published : 7th November 2016 | Posted By: SMR

bomb-blast

മാഹി/പാനൂര്‍: പന്തക്കല്‍ ഹസന്‍മുക്കില്‍ ബോംബ് സ്‌ഫോടനം. കഴിഞ്ഞ ദിവസം രാത്രി 10.15ഓടെയാണ് സംഭവം. ഹസന്‍മുക്കിലെ ചില യുവാക്കള്‍ വീടിനടുത്ത് നില്‍ക്കവെ ഇരുചക്രവാഹനത്തിലെത്തി രണ്ടുപേര്‍ നാടന്‍ബോംബ് എറിയുകയായിരുന്നു. ആര്‍ക്കും പരിക്കില്ല.
വിവരമറിഞ്ഞെത്തിയ പന്തക്കല്‍ പോലിസ് ഇരുചക്രവാഹനം കസ്റ്റഡിയിലെടുത്തു. ആരെയും പിടികൂടിയിട്ടില്ല. അന്വേഷണം ഊര്‍ജിതമാക്കി. അതിനിടെ, പാനൂരിനടുത്ത കുന്നോത്തുപറമ്പില്‍ ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ പോലിസ് നടത്തിയ മിന്നല്‍പ്പരിശോധനയില്‍ രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തി. സിഐ കെ എസ് ഷാജിയുടെയും ബോംബ് സ്‌ക്വാഡ് എഎസ്‌ഐ എം സി ജി യാസീന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. റോഡരികിലെ ഓവുചാലില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍. സിപിഎം നടത്തിയ പ്രതിഷേധ പ്രകടനത്തിനു നേരെ ബോംബേറുണ്ടാവുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു റെയ്ഡ്. വരുംദിവസങ്ങളിലും പരിശോധന തുടരാനാണ് പോലിസിന്റെ തീരുമാനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക