|    Sep 22 Sat, 2018 4:32 pm
FLASH NEWS

പനി ബാധിതര്‍ ഏറുന്നു; ഒരാള്‍ക്ക് മലേറിയ സ്ഥിരീകരിച്ചു

Published : 19th June 2017 | Posted By: fsq

 

ആലപ്പുഴ: ജില്ലിയില്‍ ഡങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതോടൊപ്പം മലേറിയയും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു തുടങ്ങി. കഴിഞ്ഞ ദിവസം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പനിബധിച്ച് ചികിത്സക്കെത്തിയ രോഗിക്കാണ് മലേറിയ സ്ഥിരീകരിച്ചത്.ശനിയാഴ്ച 10 പേര്‍ക്കുകൂടി ഡങ്കിപ്പനി സ്ഥിരീകരിച്ചു. 15 പേര്‍ ഡങ്കിപ്പനിയുടെ ലക്ഷണങ്ങളോടെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്.അതിനിടയില്‍ മുഹമ്മ സ്വദേശിനി ആശയെന്ന 32കാരി മരിച്ചത് ഡങ്കിപ്പനി മൂലമാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഞായറാഴ്ച രാവിലെ വരെ ഡെങ്കിപ്പനി ബാധിച്ച 20 പേരും എലിപ്പനി ബാധിച്ച രണ്ടു പേരും എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ഒരാളും വിവിധ ആശുപത്രികളിലായി  ചികിത്സയിലുണ്ടെന്നാണ്  ആരോഗ്യവകുപ്പിന്റെ കണക്ക്. എച്ച് വണ്‍ എന്‍ വണ്‍പനിക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണെന്നും ആശങ്ക വേണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വൈറസ് രോഗമായ എച്ച് വണ്‍ എന്‍ വണ്‍ പനി പ്രധാനമായും പകരുന്നത് രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമാണ.് രോഗാണുക്കളാല്‍ മലിനമായ വസ്തുക്കള്‍ സ്പര്‍ശിച്ച ശേഷം കൈകള്‍ കഴുകാതെ മൂക്കിലും കണ്ണിലും വായിലും തൊട്ടാല്‍ രോഗബാധയുണ്ടാകും. എച്ച്1 എന്‍1 സാധാരണയായി ഗുരുതരമാകാറില്ലെങ്കിലും ഗര്‍ഭിണികള്‍, പ്രമേഹരോഗികള്‍, പ്രായാമേറിയവര്‍, കുട്ടികള്‍ എന്നിവരില്‍ രോഗം ഗുരതരമായേക്കാം. ഹൃദ്രോഗം, ആസ്മ തുടങ്ങിയവമുള്ളവരിലും രോഗം തീവ്രമാകാനുള്ള സാധ്യത കൂടതലാണ്. ഈ വിഭാഗക്കാര്‍ നിസാര അസുഖലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. അതേസമയം ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ചേര്‍ത്തല, ആലപ്പുഴ, കായംകുളം നഗരസഭാ പ്രദേശത്ത് കൊതുകിന്റെ ഉറവിടങ്ങള്‍ കണ്ടെത്തി നശിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. തുറവൂര്‍ പ്രദേശത്ത് ഇന്നലെ ഫോഗിങ് നടത്തിയതായി  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.അതിനിടെ മഴക്കാല കെടുതിയും രോഗങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്യാന്‍ നാളെ രാവിലെ 11ന്  കലക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ജനപ്രതിനിധികളും ഉദ്യാഗസ്ഥരും യോഗം ചേരും.മന്ത്രി ജി സുധാകരന്‍ അധ്യക്ഷത വഹിക്കും.ജില്ലയിലെ മന്ത്രിമാരും എംപിമാരും എംഎല്‍എമാരും വിവിധവകുപ്പുകളുടെ ജില്ലാ മേധാവികളും യോഗത്തില്‍ പങ്കെടുക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss