|    Jun 23 Sat, 2018 4:31 am
FLASH NEWS

പനി ബാധിച്ച് രണ്ടുപേരെ കൂടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Published : 1st June 2018 | Posted By: kasim kzm

ഇ  രാജന്‍

കോഴിക്കോട്: നിപാ വൈറസ് ബാധയെത്തുടര്‍ന്ന് രണ്ടു പേരെക്കൂടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജ് ചെസ്റ്റ് ഹോസ്പിറ്റല്‍ പനി ബാധിതര്‍ കഴിയുന്ന വാര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരിയും പേരാമ്പ്രയില്‍ നിന്നുള്ള ഒരാളെയുമാണ് ഇന്നലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ കോളജില്‍ പനി ബാധിതര്‍ കഴിയുന്നത് വേണ്ടത്ര സൗകര്യങ്ങളില്ലാതെയാണ്. പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തിക്കുന്ന സാവിത്രി സാബു മെമ്മോറിയല്‍ കെട്ടിടത്തിലെ താഴത്തെ നിലയില്‍ ഒരുക്കിയ വാര്‍ഡിലേക്കാണ് നിപ വൈറസ് ബാധിതരെ മാറ്റിയത്.
മെഡിക്കല്‍ കോളജ് കാംപസില്‍ പണി കഴിഞ്ഞു പൂര്‍ത്തിയായ ബില്‍ഡിങ്ങുകള്‍ വെറുതെ കിടക്കുകയാണ്. മെഡിക്കല്‍ കോളജ് കാംപസിനു സമീപം സ്‌പോര്‍ട്‌സ് മെഡിസിന്‍ ഇന്‍സ്റ്റിറ്റിയൂട്ട് കെട്ടിടം ഉദ്ഘാടനം കഴിഞ്ഞിട്ട് എട്ടു വര്‍ഷമായി ആരും തന്നെ അവിടെയില്ല. കാംപസ് അതിഥി മന്ദിരം ഒഴിഞ്ഞു കിടക്കുകയാണ്. രാജ്യത്തെ മുഴുവന്‍ പിടിച്ചു കുലുക്കിയ നിപാ വൈറസ് കോഴിക്കോടും മലപ്പുറത്തും ഭീതി പരത്തുമ്പോഴും പനി ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന രോഗിള്‍ക്ക് പ്രത്യേകമായി സജ്ജീകരിച്ച ഒരു വാര്‍ഡും മെഡിക്കല്‍ കോളജില്‍ ഇല്ല. കാന്‍സര്‍ വാര്‍ഡിന് സമീപമുള്ള പാലിയേറ്റീവ് കെയറില്‍ നിപാ വൈറസ് പനി ബാധിച്ച രോഗികളെ കിടത്തുന്നത് ആശങ്കാജനകമാണ്. പാലിയേറ്റീവ് കെയര്‍ രോഗികള്‍ തന്നെ ഞെരുങ്ങിയാണ് ചികില്‍സയില്‍ കഴിയുന്നത്. നിപാ വൈറസ് രോഗം ബാധിച്ച് ചികില്‍സയില്‍ കഴിയുന്നവരും പനി ബാധിച്ചു ചികില്‍സയില്‍ കഴിയുന്നവരും ഭീതിയിലാണ്.
കാരണം ഡോക്ടര്‍മാര്‍ക്കു തന്നെ ഇവരെ എങ്ങനെ ചികില്‍സിക്കണമെന്ന് അറിയില്ല. ഇവര്‍ക്ക് മരുന്നുകള്‍ ഒന്നും തന്നെയില്ല. പനി ബാധിച്ചവര്‍ക്ക് പാരാസിറ്റാമോള്‍ ഗുളികകള്‍ മാത്രമാണ് നല്‍കുന്നത്.
മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യുന്ന മൈക്രോബയോളജി ഡോക്ടര്‍മാര്‍ പറയുന്നത് സമീപത്തെ സ്‌കൂളുകള്‍ 40 ദിവസത്തേക്ക് തുറക്കുവാന്‍ പാടില്ലെന്നാണ്. ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍ ഇത് പ്രത്യേകം പറയണമെന്നും പറയുന്നു. നിപാ വൈറസ് ഏതു സാഹചര്യത്തിലും എങ്ങനെയും പകരാം. ഒരു പ്രതിരോധവും ഇതുവരെയില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss