|    Jul 18 Wed, 2018 3:04 am
FLASH NEWS

പനി ബാധിച്ച് യുവാവ് മരിച്ചു; മര്‍ദ്ദനത്തില്‍ ഡോക്ടര്‍ക്ക് പരിക്ക്‌

Published : 12th August 2017 | Posted By: fsq

 

കോട്ടയം: അയര്‍ക്കുന്നത്ത് സ്വകാര്യ ആശുപത്രിയിലെ ചികില്‍സാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന് ആരോപിച്ച് ഡോക്ടര്‍ക്ക് നേരെ അതിക്രമം. അയര്‍ക്കുന്നം സെന്റ് ജൂഡ് ആശുപത്രിയിലെ ഡോക്ടര്‍ വി ജെ ഏബ്രഹാമിനെയാണ് ഇന്നലെ രാത്രി ഒരു സംഘം ആളുകളെത്തി അതിക്രമിച്ചത്. തലയ്ക്ക് പരിക്കേറ്റ ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു ദിവസം മുമ്പ് പനി ബാധിച്ച് അഡ്മിറ്റു ചെയ്ത അയര്‍ക്കുന്നം വാക്കയില്‍ മനോജ് (34) ഇന്നലെ മരണപ്പെട്ടിരുന്നു. ചികില്‍സ പിഴവ് മൂലമാണ് യുവാവ് മരിച്ചതെന്ന് ആരോപിച്ചായിരുന്നു ഡോക്ടറെ മര്‍ദ്ദിച്ചത്. രണ്ടുദിവസം അയര്‍ക്കുന്നത്തെ ആശുപത്രിയില്‍ കിടന്ന മനോജിനെ വ്യാഴാഴ്ച മെഡിക്കല്‍ കോളജിലേക്ക് പോകാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. മെഡിക്കല്‍ കോളജിലെത്തി ഇന്നലെ മരണം സംഭവിച്ചു. പനി കൂടുന്നതുവരെ സ്വകാര്യ ആശുപത്രിയില്‍ പിടിച്ചുകിടത്തിയെന്നാണു ബന്ധുക്കളുടെ ആരോപണം. പോലിസ് എത്തിയതോടെയാണ് സംഘര്‍ഷത്തിന് അയവു വന്നത്്. സ്വകാര്യ ആശുപത്രിയില്‍ മതിയായ ചികില്‍സ ലഭിച്ചില്ലെന്നും ഇക്കാരണത്താല്‍ മനോജിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് കൈമാറും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss