|    Aug 19 Sat, 2017 12:46 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പനി പ്രതിരോധം: ജില്ലാതലത്തില്‍ അവലോകനം

Published : 24th June 2017 | Posted By: fsq

 

തിരുവനന്തപുരം: പനി പ്രതിരോധം സംബന്ധിച്ച് ജില്ലകളില്‍ ഡിഎംഒ തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനതലത്തില്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് രോഗനിയന്ത്രണ സെല്‍ പ്രവര്‍ത്തിക്കുമെന്നും പനി വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. യോഗത്തില്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ, തദ്ദേശസ്വയംഭരണ മന്ത്രി കെ ടി ജലീല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, കെപിസിസി പ്രസിഡന്റ് എം എം ഹസന്‍, പ്രകാശ് ബാബു (സിപിഐ), കുമ്മനം രാജശേഖരന്‍ (ബിജെപി സംസ്ഥാന പ്രസിഡന്റ്), കെ കൃഷ്ണന്‍ കുട്ടി (ജനതാദള്‍), വി എസ് ശിവകുമാര്‍ (കോണ്‍ഗ്രസ്), പി കെ ആനന്ദക്കുട്ടന്‍ (എന്‍സിപി), ബീമാപള്ളി റഷീദ് (മുസ്‌ലിംലീഗ്) വിജയന്‍പിള്ള (സിഎംപി), എന്‍ ജയരാജ് (കേരളാ കോണ്‍ഗ്രസ്—-എം),  വി എസ് മനോജ്കുമാര്‍ (കേരളാ കോണ്‍ഗ്രസ്-ജേക്കബ്), ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ ജോസ് പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക