|    Feb 26 Mon, 2018 4:54 am
FLASH NEWS

പനി പടരുന്നു; നായാടിക്കുന്നിലെ രണ്ടേക്കറിലെ മാലിന്യനിക്ഷേപം നീക്കി

Published : 25th May 2017 | Posted By: fsq

 

മണ്ണാര്‍ക്കാട്: നായാടിക്കുന്നിലെ രണ്ടേക്കറിലെ മാലിന്യ നിക്ഷേപം പോലിസ് സഹായത്തോടെ നീക്കി. പ്രദേശത്ത് ഡെങ്കി ഉള്‍പ്പടെയുള്ള പനി പടരുന്നസാഹചര്യത്തിലാണ് നടപടി. മാലിന്യം നിക്ഷേപിച്ച സ്ഥലത്തിന്റെ ഉടമകള്‍ക്ക്എതിരെ നഗരസഭ സബ് കലക്ടര്‍ക്ക് പരാതി നല്‍കി. സ്ഥലത്തിന്റെ ഉടമകള്‍ക്കെതിരെ കേസെടുക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച സബ് കലക്ടര്‍ പി ബി  നൂഹ് അറിയിച്ചു. പനി ബാധിത പ്രദേശങ്ങളും താലൂക്ക് ആശുപത്രിയും സബ് കലക്ടര്‍ സന്ദര്‍ശിച്ചു. നഗരസഭചെയര്‍പെഴ്‌സണ്‍ എം കെ സുബൈദ, കൗണ്‍സിലര്‍ ഷാഹിന എന്നിവരും സ്ഥലത്ത് എത്തി. നഗരസഭയുടെ വിവിധ ഭാഗങ്ങളിലെ മാലിന്യ നിക്ഷേപങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ നീക്കം ചെയ്യുമെന്ന് ചെയര്‍പെഴ്‌സണ്‍ എം കെ സുബൈദ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss