|    Sep 19 Tue, 2017 8:54 pm
FLASH NEWS
Home   >  Districts  >  Malappuram  >  

പനി: ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

Published : 17th July 2017 | Posted By: G.A.G

പെരിന്തല്‍മണ്ണ: പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. ജൂബിലി റോഡ് നെച്ചിയിലകത്ത് നൗഷാദിന്റെയും കോഴിക്കോട് റോഡ് കിടങ്ങില്‍ കോട്ടപ്പറമ്പില്‍ സറീനയുടെയും മകന്‍ മുഹമ്മദ് ഷിഹാബ് (16) ആണ് മരിച്ചത്.
പനി മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് ബി.എം.എച്ചിലും ചികില്‍സയിലായിരുന്നു.
ഇന്നലെ മുതല്‍ നില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തിലായിരുന്നു.
പ്രസന്റേഷന്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു.
ഖബറടക്കം  (ചൊവ്വ) രാവിലെ 10 ന് ജൂബിലി റോഡ് തേക്കിന്‍കോട് മഹല്ല് ഖബര്‍സ്ഥാനില്‍.
സഹോദരങ്ങള്‍ ഫാത്വിമ നൗഷി, മുഹമ്മദ് നബീല്‍, മുഹമ്മദ് റിയാന്‍.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക