|    Jul 21 Fri, 2017 4:25 pm
FLASH NEWS

പനിബാധിതര്‍ വര്‍ധിക്കുന്നു; അധികൃതര്‍ മൗനത്തില്‍

Published : 15th July 2017 | Posted By: fsq

 

ചങ്ങനാശ്ശേരി: നഗരത്തില്‍ പനിബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുമ്പോഴും പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ട അധികൃതര്‍ മൗനം പാലിക്കുന്നതായി ആക്ഷേപം. കാലവര്‍ഷം സജീവമായതോടെ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ മാത്രം ദിവസേന 700ഓളം പേര്‍ ചികില്‍സ തേടിയെത്തുമ്പോള്‍ പായിപ്പാട് പ്രാഥമികാരോഗ്യ കേന്ദ്രം, കുറിച്ചി ആശുപത്രി എന്നിവിങ്ങളില്‍ ഇതിലും കൂടുതല്‍ പേരാണ് ദിവസേന എത്തുന്നത്. നഗരത്തിലെയും സമീപ പ്രദേശങ്ങളിലേയും സ്വകാര്യ ആശുപത്രികളിലും പനിബാധിതരായി എത്തുന്നവര്‍ നിരവധിപേരാണ്. നഗരം ഡെങ്കിപ്പനിയുടെ പിടിയില്‍ അമരുമ്പോഴും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പും തയ്യാറായിട്ടില്ല. രോഗികളുടെ വര്‍ധനയനുസരിച്ച് ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ഇല്ലാത്തതും രോഗികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.  ഇതേതുടര്‍ന്ന് സാധാരണക്കാരുള്‍പ്പെടെയുള്ളവര്‍ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ഇപ്പോള്‍ പല ഹെല്‍ത്ത് സെന്ററുകളിലും രോഗനിര്‍ണയ സേവനം മാത്രമേ നടക്കുന്നുള്ളൂവെന്നാണ് രോഗികള്‍ പറയുന്നത്. പരിശോധനയില്‍ നിരവധിപേര്‍ക്ക് ഡെങ്കിപ്പനിയും മറ്റു പകര്‍ച്ചവ്യാധികളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജുകളിലേക്കു അയക്കുകയാണ് ചെയ്യുന്നത്.സമാനമായ നിലിയില്‍ സമീപ പഞ്ചായത്തുകളിലെ സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററുകളിലും രോഗികള്‍ക്ക് ആവശ്യമായ ചികില്‍സ ലഭിക്കുന്നില്ലെന്ന പരാതിയുയര്‍ന്നിട്ടുണ്ട്. ഡോക്ടര്‍മാരുടെ കുറവും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും രോഗികളെ ദുരിതത്തിലാക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക