|    Jun 20 Wed, 2018 10:47 pm
FLASH NEWS
Home   >  Kerala   >  

പനിബാധിച്ച് ഒരു മരണം കൂടി: നിപയില്ല

Published : 2nd June 2018 | Posted By: Jasmi JMI

കോഴിക്കോട്: പനി ബാധിച്ച് ഒരു മരണം കൂടി.തലശേരി സ്വദേശിനി റോജയാണ് മരിച്ചത്.എന്നാല്‍ നിപാ വൈറസ് ബാധയുടെ ലക്ഷണങ്ങളോടെ മരിച്ച രോഗിക്ക്് നിപ്പയില്ലെന്നാണ് സ്ഥീരികരിക്കണം.രക്തപരിശോധനയില്‍ നിപാ വൈറസ് ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു ചികിത്സ തേടിയിരുന്നത്. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് റോജയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസാമ്പിള്‍പരിശോധനയില്‍ നിപാ വൈറസ് ബാധ നെഗറ്റീവ് ആയിരുന്നു. എന്നാല്‍ ഇന്ന് രാവിലെയോടെ രോഗം മൂര്‍ച്ഛിച്ച് റോജ മരിക്കുകയായിരുന്നു.നിപാ വൈറസ് ബാധയെ തുടര്‍ന്ന് വെള്ളിയാഴ്ച വരെ 17പേരാണ് സംസ്ഥാനത്ത് മരിച്ചത്. നിപാ വൈറസ് ബാധിതരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 17 പേര്‍ സൂക്ഷ്മ നീരീക്ഷണത്തിലാണ്. കൂടാതെ വേറെ 1945 ആളുകളും നിരീക്ഷണത്തിലാണ്. അതേസമയം നിപാ ബാധ സംശയിച്ച് വെള്ളിയാഴ്ച ആറ് പേരെ കൂടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss