|    May 24 Wed, 2017 1:23 pm
FLASH NEWS

പനിപിടിച്ച് ഇടുക്കി; ജുലൈയില്‍ ചികില്‍സ തേടിയത് 11,517പേര്‍

Published : 1st August 2016 | Posted By: SMR

തൊടുപുഴ: ജില്ലയില്‍ പനിയും പകര്‍ച്ചവ്യാധികളും പടരുന്നു.ഈ മാസം 13 ഡെങ്കിപ്പനികേസുകള്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തു.ഇതോടെ ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ചവര്‍ 116 ആയി.സ്വകാര്യ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഇതിലുമിരട്ടിയുണ്ടാകുമെന്ന് അരോഗ്യവകുപ്പ് അധികൃതര്‍ സമ്മതിക്കുന്നു.
ഇന്നലെ വരെ 11,517 പേര്‍ പനിക്ക് ചികിത്സ തേടി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെത്തി.ഈ വര്‍ഷം പനി ബാധിച്ച് ചികില്‍സ തേടിയത് 52,974 പേരാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ഡെങ്കിപ്പനി ബാധിച്ചു. തൊടുപുഴയും പരിസര പ്രദേശങ്ങളിലുമാണ് ഡെങ്കിപ്പനി പടരുന്നത്. 75 പേര്‍ക്ക് ചിക്കന്‍പോക്‌സ്,18 പേര്‍ക്ക് മഞ്ഞപ്പിത്തം, നാല് പേര്‍ക്ക് ടൈഫോയിഡ് എന്നിങ്ങനെയാണ് അരോഗ്യ വകുപ്പ് പുറത്ത് വിടുന്ന കണക്കുകള്‍. ജില്ലയിലെ വിവിധ ആശുപത്രികളിലായി 227 പേര്‍ പനി ബാധിച്ച് ചികില്‍സയിലാണ്. കടുത്ത ശശീരവേദന, പേശിവേദന, ഛര്‍ദി, തല ചുറ്റല്‍, കഫകെട്ട് തുടങ്ങിയ ലക്ഷണങ്ങളുമായി എത്തുന്നവരാണ് അധികവും. ഡെങ്കിപ്പനി തൊടുപുഴ മേഖലയിലെ വണ്ണപ്പുറത്തും കോടിക്കുളത്തുമാണ് സ്ഥിരീകരിച്ചത്.
കഞ്ഞിക്കുഴി, കുമാരമംഗലം, പഞ്ചായത്തുകളിലും അടിമാലി ദേവിയാര്‍ കോളനിയിലും ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളുമായി നിരവധി പേര്‍ ചികില്‍സ തേടി. ഒരിക്കല്‍ ഡെങ്കി പനി ബാധിച്ചു വീണ്ടും വന്നാല്‍ അടിയന്തര ചികിത്സ നടത്തിയില്ലെങ്കില്‍ മരണ കാരണമായേക്കാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.ദിവസവും രണ്ടും മൂന്നും ഡെങ്കി കേസുകള്‍ ഇപ്പോള്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ട്. തൊടുപുഴ മേഖലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിച്ച് സാഹചര്യത്തില്‍ ്‌കൊതുകുകളുടെ ഉറവിട നശീകരണം അടക്കമുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ മുനിസിപ്പാലിറ്റി തിരുമാനിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍,വ്യാപാരികള്‍,ആശ പ്രവര്‍ത്തകര്‍,മുനിസിപ്പല്‍ ജീവനക്കാര്‍,ആരോഗ്യ വകുപ്പ് ജീവനക്കാര്‍,റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍,കുടുംബശ്രീ പ്രവര്‍ത്തകര്‍, നഴ്‌സിങ് വിദ്യാര്‍ഥികള്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്.
അടിമാലിയില്‍ ഒരു എലിപ്പനി മരണം നടന്നിരുന്നു. കൊതുകുകള്‍ പെരുകുന്നത് ഒഴിവാക്കാന്‍ ചിരട്ടകള്‍ കമിഴ്ത്തിയും മറ്റും വെള്ളം കെട്ടികിടക്കാതെ ശ്രദ്ധിക്കണം.ജനങ്ങള്‍ പരിസര ശുചീകരണത്തിന് ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ഡിഎംഒ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day