|    Oct 20 Fri, 2017 7:19 am

പനിച്ച് വിറച്ച് ആശുപത്രികള്‍ : കുത്തിവയ്പ്പിനുള്ള മരുന്നും സ്റ്റോക്കില്ല

Published : 13th July 2017 | Posted By: fsq

 

ചങ്ങരംകുളം: പനിച്ച് വിറച്ച് ആശുപത്രികള്‍ നിറയുമ്പോഴും രോഗബാധിതര്‍ക്ക്  പ്രാഥമിക കുത്തിവയ്പ്പിന് മരുന്ന്‌പോലും ആവശ്യത്തിനില്ല. ആശുപത്രികളില്‍ എപ്പോഴും സ്റ്റോക്ക് ഉണ്ടായിരിക്കേണ്ട പ്രാഥമിക ചികില്‍സക്ക് ആവശ്യമായ കുത്തിവയ്പ്പ് അടക്കമുള്ള  മരുന്നുകള്‍ പോലും സ്‌റ്റോക്കില്ലാത്തത് രോഗികളേയും ആശുപത്രി അധികൃതരെയും ഒരുപോലെ വലക്കുന്നു.ജിഎസ്ടി സംവിധാനം വന്നതോടെയാണ് ആശുപത്രിയില്‍ എത്തേണ്ട പ്രാഥമിക കുത്തിവയ്പ്പിനുള്ള മരുന്നുകള്‍ പോലും ഇല്ലാതായത്. നൂറ് കണക്കിനാളുകളാണ് ദിവസേനെ സര്‍ക്കാര്‍ ആശുപത്രിയിലും, സ്വകാര്യ ആശുപത്രികളിലും പനി ബാധിച്ച് എത്തുന്നത്. ഓരോ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ദിവസേനെ എത്തുന്നത് 200 മുതല്‍ 500 വരെയാളുകളാണ്.പ്രദേശത്തെ സ്വകാര്യ ആശുപത്രികളിലെയും അവസ്ഥ ഇങ്ങനെയാണെന്നിരിക്കെ രോഗികള്‍ക്ക് അത്യാവശ്യം വേണ്ട പ്രാഥമിക കുത്തിവയ്പ്പിനാവശ്യമായ മരുന്നുകള്‍ പോലും പല ആശുപത്രികളിലും സ്‌റ്റോക്കില്ല എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. പനി ബാധിച്ച് ആശുപത്രികളില്‍ എത്തുന്ന മുന്നൂറും നാനൂറും ആളുകള്‍ക്ക് ആവശ്യമായ പ്രതിരോധ കുത്തിവയ്പ്പുകള്‍ അടക്കമുള്ള ചികില്‍സക്ക് ആവശ്യമായ മരുന്നുകള്‍ വളരെ കുറച്ച് മാത്രമാണ് ആശുപത്രികളില്‍ എത്തുന്നത്.ഗര്‍ഭിണികള്‍ക്ക് ആവശ്യമായ കുത്തിവയ്പ്പിനുള്ള മരുന്നുകള്‍ അടക്കം ആവശ്യത്തിന് സ്‌റ്റോക്കില്ലാത്തത് സര്‍ക്കാന്‍ ആശുപത്രികളെയും സ്വകാര്യ ആശുപത്രികളെ ഒരുപോലെ പ്രയാസത്തിലാക്കുന്നുണ്ട്. ജിഎസ്ടി സംവിധാനം നിലവില്‍ വന്നതാണ് അവശ്യ മരുന്നുകള്‍ വേണ്ടത്ര സ്‌റ്റോക്കെത്താതിരിക്കുന്നതിന്റെ പ്രധാന കാരണം എന്നാണ് അറിയുന്നത്. ബില്ലിങ് സംവിധാനം ശെരിയാവുന്നത് വരെ രോഗികള്‍ക്ക് ആവശ്യമായ പ്രധാന മരുന്നുകളുടെ ലഭ്യതക്കുറവ് രോഗം കൊണ്ട് വലഞെത്തുന്നവരെ സാരമായി ബാധിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക