|    Jan 24 Tue, 2017 12:28 am

പനാമയിലെ കള്ളപ്പണക്കാരുടെ പട്ടികയില്‍ വിജയ് മല്യയും

Published : 8th April 2016 | Posted By: swapna en

VIJAY_MALLYA

ന്യൂഡല്‍ഹി: പനാമയിലെ കള്ളപ്പണ്ണക്കാരായ നിക്ഷേപകരുടെ പുറത്ത് വന്ന രേഖകളില്‍  മദ്യ രാജാവ് വിജയ് മല്യയുടെ പേരും. വിര്‍ജിന്‍ ദ്വീപുകളില്‍ മല്യക്ക് പ്രത്യക്ഷ നിക്ഷേപം ഉണ്ടെന്നാണ് പുതിയ രേഖകള്‍ സൂചിപ്പിക്കുന്നത്. ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റഡ് ജേര്‍ണലിസ്റ്റ് വെബ്‌സൈറ്റില്‍ നിന്നുള്ള രേഖ പ്രകാരം ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപ് സ്ഥാപനമായ വെഞ്ച്വര്‍ ന്യൂ ഹോള്‍ഡിങ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് മല്യയ്ക്ക് നിക്ഷേപം ഉള്ളത്. 2006 മുതല്‍ ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥാപനത്തിന്റെ നിയന്ത്രണം ബംഗലൂരുവില്‍ നിന്നാണ്. ഇന്ത്യയിലെ ബാങ്കുകള്‍ക്ക് 9,000 രൂപ തിരിച്ചടയ്ക്കാനുള്ള മല്യ ഇപ്പോള്‍ വിദേശത്താണ്. 21 ന് ഹാജരാകാന്‍ കോടതി വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 137 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക