|    Dec 15 Fri, 2017 10:06 am

പനമരത്ത് മാവോവാദികളുടെ പേരില്‍ പോസ്റ്ററുകള്‍

Published : 26th February 2016 | Posted By: SMR

പനമരം: പനമരത്ത് മാവോവാദികളുടെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ടൗണില്‍ വിവിധ ഭാഗങ്ങളിലും, പനമരം പ്രസ്സ്‌ഫോറം ഓഫിസിലുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ആര്‍എസ്എസ് സംഘപരിവാര്‍ വര്‍ഗീയ ഫാസിസത്തെ നശിപ്പിക്കാന്‍ ഒത്തൊരുമിക്കുക എന്നാണ് പോസ്റ്ററുകളില്‍ ആഹ്വാനം ചെയ്തിട്ടുള്ളത്.
വെള്ളമുണ്ട, കുഞ്ഞോം, നിരവില്‍പുഴ, തിരുനെല്ലി, പ്രദേശങ്ങളില്‍ വ്യാപകമായി കഴിഞ്ഞ ദിവസങ്ങളില്‍ പോസ്റ്ററുകള്‍ കണ്ടെത്തിയിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് കല്‍പ്പറ്റയില്‍ ലഘുലേഖയും കണ്ടെത്തിയിരുന്നു. പനമരം പോലിസ് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക