|    Oct 20 Fri, 2017 11:50 pm
FLASH NEWS

പനമരത്ത് പച്ചക്കറിയിലൊരു കാക്കി മാതൃക

Published : 21st March 2017 | Posted By: fsq

 

പനമരം: വിഷരഹിത പച്ചക്കറിക്കായുള്ള കൂട്ടായ്മക്കൊപ്പം പനമരം പോലിസും. സ്‌റ്റേഷന്റെ പിന്‍ഭാഗത്തുള്ള സ്ഥലത്താണ് കൃഷിയിറക്കിയത്. വെണ്ട, വഴുതന, കക്കിരി, പച്ചമുളക്, തക്കാളി, വാഴ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ജോലിയുടെ ഇടവേളകളില്‍ നിലമൊരുക്കുന്ന തിരക്കിലായിരുന്നു പോലിസുകാര്‍.
ഭക്ഷണത്തിലെ വിഷാംശത്തിനെതിരായ ജാഗ്രതയും ക്രമസമാധാനപാലനത്തിന്റെ ഭാഗം തന്നെയാണെന്ന് ഇവര്‍ തരിച്ചറിയുന്നു. കല്‍പ്പറ്റ ഡിവൈഎസ്പി മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു. മീനങ്ങാടി സിഐ പളനി, പനമരം എസ്‌ഐ വിനോദ്, എഎസ്‌ഐ അബ്ദുല്‍ നാസര്‍ പങ്കെടുത്തു. കൃഷി കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. സ്റ്റേഷനിലെ ആവശ്യം കഴിഞ്ഞ് ബാക്കിയുള്ളത് സമീപവാസികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യാനും ഇതിലൂടെ വിഷരഹിത പച്ചക്കറിയുടെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കാനും ലക്ഷ്യമിടുന്നതായി എസ്‌ഐ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക