|    Dec 17 Sun, 2017 8:06 am
FLASH NEWS

പനമരത്ത് അപകടങ്ങള്‍ തുടര്‍ക്കഥ; സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് ആവശ്യം

Published : 20th October 2016 | Posted By: SMR

പനമരം: കല്‍പ്പറ്റ-മാനന്തവാടി റോഡില്‍ പനമരത്തെ സ്ഥിരം അപകടമേഖലകളില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് ആവശ്യം. പനമരം പെടോള്‍ പമ്പിന് സമീപത്തെ വളവ്, ബിവറേജസ് പരിസരം എന്നിവിടങ്ങളില്‍ ചെറുതും വലതുമായ നിരവധി അപകടങ്ങള്‍ ഇതിനകമുണ്ടായി. ഇവിടെ ജനത്തിരക്കും ഏറെയാണ്. പനമരം പാലം കഴിഞ്ഞ് പ്രധാന റോഡിലേക്ക് ഇടറോഡുകളിലൂടെ വാഹനങ്ങള്‍ വേഗത്തില്‍ കയറുന്നതും അപകടത്തിനു കാരണമാവുന്നു. ബൈക്ക് പൊടുന്നനെ മെയിന്‍ റോഡില്‍ കയറിയതോടെ, പ്രധാന റോഡിലൂടെ വന്ന ജീപ്പ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ മരിച്ച സംഭവവും മുമ്പുണ്ടായി. ഇതേ അവസ്ഥ തന്നെയാണ് കൈതക്കല്‍ കപ്പുഞ്ചാല്‍ വളവ്, കൈതക്കല്‍ ഡിപ്പോ വളവ്, കൈതക്കല്‍ റവന്യൂ റോഡ്, കൈതക്കല്‍ പള്ളി ജങ്ഷന്‍ എന്നിവിടങ്ങളിലും. വര്‍ഷങ്ങള്‍ക്കു മുമ്പ് മിനി ബസ് അപകടത്തില്‍പ്പെട്ട് നിരവധി പേര്‍ മരിച്ചു. അനേകമാളുകള്‍ ഇപ്പോഴും നരകയാതന അനുഭവിക്കുന്നു. എന്നിട്ടുംസൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ബന്ധപ്പെട്ടവര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നു നാട്ടുകാര്‍ കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss