|    Mar 24 Fri, 2017 7:53 am
FLASH NEWS

പനമരം മേഖലയില്‍ പനി പടരുന്നു

Published : 14th July 2016 | Posted By: SMR

പനമരം: മഴക്കാലത്തിന്റെ ആരംഭത്തില്‍ പനമരം ആരോഗ്യകേന്ദ്രത്തില്‍ പനിബാധിച്ച് എത്തിയവര്‍ 800 ലധികം പേര്‍. ജൂലൈയില്‍ ഇതുവരെ ആയിരത്തോളം രോഗികള്‍ എത്തിയതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
പനമരം ബ്ലോക്കിന് കീഴില്‍ നാലു പഞ്ചായത്തുകളിലെ രോഗികള്‍ക്ക് പനമരം സിഎച്ച്‌സിയാണ് ആശ്രയം. ഇപ്പോള്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്. എന്നാല്‍, ജീവനക്കാരുടെ ഒഴിവുകള്‍ നികത്താത്തത് ബുദ്ധിമുട്ടായിട്ടുണ്ട്. പനമരം പിഎച്ച്‌സി, സിഎച്ച്‌സിയായി ഉയര്‍ത്തിയെങ്കിലും ഡോക്ടര്‍മാരുടെ അഭാവം പ്രവര്‍ത്തനത്തെ ബാധിച്ചു.
സിവില്‍ സര്‍ജന്റെ പോസ്റ്റ് ഒഴിഞ്ഞുകിടക്കുന്നു. ഗൈനക്കോളജിസ്റ്റിന്റെ അഭാവവുമുണ്ട്. നിലവില്‍ മൂന്നു ഡോക്ടര്‍മാരാണ് ആശുപത്രിയില്‍. 11 നഴ്‌സുമാര്‍ വേണ്ടിടത്ത് എട്ടു പേരാണുള്ളത്. ഹെഡ് നഴ്‌സ് തസ്തികയും ഒഴിഞ്ഞുകിടക്കുന്നു. രണ്ടു ഫാര്‍മസിസ്റ്റുകളുടെ സ്ഥാനത്ത് ഒരാള്‍ മാത്രം. നാല് നഴ്‌സിങ് അസിസ്റ്റന്റുമാരുണ്ട്. ഒരാളുടെ ഒഴിവ് നിലനില്‍ക്കുന്നു. ലാബ് ടെക്‌നീഷന്‍ ഗ്രേഡ്-1 ഒഴിഞ്ഞുകിടക്കുന്നു. എക്‌സ്‌റേ പ്രവര്‍ത്തിപ്പിക്കാന്‍ സ്ഥിരം സംവിധാനമില്ല. ജൂണ്‍, ജൂലൈ മാസങ്ങളിലായി ഡെങ്കിപ്പനി ബാധിച്ച് ഏഴു പേര്‍ ചികില്‍സതേടി. എലിപ്പനി- 5, അഞ്ചാംപനി- 4, മഞ്ഞപ്പിത്തം- 4 എന്നിങ്ങനെയാണ് കണക്ക്. ഇവര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികില്‍സയിലാണ്. പനമരം പഞ്ചായത്തില്‍ എട്ടോളം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
എന്നാല്‍, ആഴ്ചയില്‍ ഒരിക്കല്‍ ഫീല്‍ഡ് പ്രവര്‍ത്തനം നടത്തുന്നതിന് 15 വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള ഒരു ജീപ്പാണുള്ളത്. ഇക്കാരണത്താല്‍ തന്നെ യഥാസമയം ആദിവാസി കോളനികളില്‍ എത്തിപ്പെടാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കു കഴിയാറില്ല.

(Visited 35 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക