|    Oct 23 Tue, 2018 11:02 am
FLASH NEWS
Home   >  Kerala   >  

പദ്മ പുരസ്‌കാരത്തിനായി ഇടപെട്ടെന്ന അവകാശവാദവുമായി ആര്‍എസ്എസ്

Published : 27th January 2017 | Posted By: mi.ptk

rss-flag

തിരുവനന്തപുരം:പദ്മ പുരസ്‌കാരങ്ങള്‍ അര്‍ഹതയുള്ളവര്‍ക്ക് ലഭിച്ചത് തങ്ങളുടെ ഇടപെടലിലൂടെയാണെന്ന അവകാശവാദവുമായി ആര്‍എസ്എസ് രംഗത്ത്. പദ്മ പുരസ്‌കാരങ്ങള്‍ക്കായി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തവരെ തഴഞ്ഞ എന്ന ആരോപണം നിലനില്‍ക്കവെയാണ് പുതിയ അവകാശവാദവുമായി ആര്‍എസ്എസ് രംഗത്തെത്തിയത്.അര്‍ഹരായവര്‍ക്ക് ഇത്തരം പുസ്‌കാരങ്ങള്‍ കിട്ടണമെന്ന് തങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നതായി ആര്‍എസ്എസ് പ്രാന്ത കാര്യവാഹക് ഗോപാലന്‍ കുട്ടി മാസ്റ്റര്‍ പറഞ്ഞു.
എന്നാല്‍ ആര്‍എസ്എസിന്റേത് പൊള്ളയായ അവകാശവാദമാണെന്ന് കോണ്‍ഗ്രസും ഇടതുപക്ഷവും ആരോപിച്ചു.
രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പദ്മ പുരസ്‌കാരങ്ങള്‍ക്ക് ഇത്തവണ ആറു മലയാളികളാണ് അര്‍ഹരായത്. പ്രശസ്ത ഗായകന്‍ കെ ജെ യേശുദാസിനു പദ്മവിഭൂഷണ്‍ ലഭിച്ചു. പാറശ്ശാല ബി പൊന്നമ്മാള്‍, കഥകളി ആചാര്യന്‍ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, കവി അക്കിത്തം, ഹോക്കി താരം ശ്രീജേഷ്, ആയോധനകലാ വിദഗ്ധ മീനാക്ഷിയമ്മ എന്നിവര്‍ക്കാണ് കേരളത്തില്‍ നിന്ന് പദ്മശ്രീ ലഭിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss