|    Apr 27 Thu, 2017 6:27 pm
FLASH NEWS

പദ്ധതി പ്രവര്‍ത്തനത്തില്‍ അഴിമതി; വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു

Published : 12th November 2016 | Posted By: SMR

പെര്‍ള: പദ്ധതി പ്രവര്‍ത്തനത്തില്‍ കൃത്രിമം നടത്തിയെന്ന പരാതിയില്‍ പഞ്ചായത്ത് പ്രസിഡന്റ്്, ജില്ലാ പഞ്ചായത്ത് അംഗം ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ അന്വേഷണത്തിന് തലശ്ശേരി വിജിലന്‍സ് കോടതി ഉത്തരവിട്ടു. എണ്‍മകജെ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് കജംപാടി പടോളിത്തഡുക്കയില്‍ കാര്‍ഷികാവശ്യത്തിന് നിര്‍മിച്ച വിസിബി നിര്‍മാണ പ്രവര്‍ത്തനത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് ചൂണ്ടി കാട്ടി പഞ്ചായത്ത് പരിധിയിലെ ഒരു സാമൂഹിക പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍  പ്രാഥമിക പരിശോധന നടത്തിയ തലശേരി വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഡിസംബര്‍ എട്ടിന് മുമ്പ് അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാനും കാസര്‍കോട് വിജിലന്‍സ് ഡിവൈഎസ്പി ക്ക് നിര്‍ദേശം നല്‍കി.എന്‍മകജെ പഞ്ചായത്ത് പ്രസിഡന്റ്് രൂപവാണി ആര്‍ ഭട്ട്, ഭര്‍ത്താവ് രമാനാന്ത ഭട്ട്, മുന്‍ പഞ്ചായത്ത് പ്രസിഡന്റും നിലവിലെ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് ചെയര്‍മാനുമായ പുഷ്പ അമേക്കള,പഞ്ചായത്ത് സെക്രട്ടറി ശ്യാം ഭട്ട് തുടങ്ങിയ അഞ്ചു പേര്‍ക്കെതിരെയാണ് അന്വേഷണം. 2009-10 സാമ്പത്തിക വര്‍ഷംനടപ്പിലാക്കിയ പദ്ധതിയിലാണ് പരാതിക്കടിസ്ഥാനമായ അഴിമതി നടന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day