|    Dec 18 Mon, 2017 7:00 am
FLASH NEWS

പദ്ധതി പൂര്‍ത്തിയാവുന്നതോടെ ഗെയില്‍ പൂര്‍ണമായി സ്വകാര്യവല്‍ക്കരിക്കപ്പെടും: അജ്മല്‍ ഇസ്മായില്‍

Published : 1st December 2017 | Posted By: kasim kzm

മുക്കം:  ജനങ്ങളെ അടച്ചമര്‍ത്തി അവരുടെ വസ്തുവകകള്‍ കയ്യടക്കി വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ഗെയില്‍ കമ്പനി , പദ്ധതി പൂര്‍ത്തിയാക്കുന്നതോടെ പൂര്‍ണമായും സ്വകാര്യവല്‍ക്കരിപ്പെടുമെന്നും സര്‍ക്കാര്‍ സംവിധാനം പരമാവധി ഉപയോഗപ്പെടുത്താനാണ് ഇത് മറച്ചുവെക്കുന്നതെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ . ഗോതമ്പ് റോഡില്‍ നടന്ന രാഷ്ടിയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗെയിലിനെതിരെ യുള്ള ജനകീയ സമരത്തെ ഫാഷിസ്റ്റ് രീതിയിലാണ് ജനാധിപത്യ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ബ്രാഞ്ച് പ്രസിഡന്റ് സുബൈര്‍ നെല്ലിക്കാപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി, മലപ്പുറം ജില്ലാ കമ്മറ്റിയംഗം ഷൗക്കത്തലികാവന്നൂര്‍, മണ്ഡലം പ്രസിഡന്റ് ടി.പി.മുഹമ്മദ്, സെക്രട്ടറി പി.കെ.ഉസ്മാനലി, സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss