|    Dec 16 Sat, 2017 5:10 am
FLASH NEWS

പദ്ധതി നിര്‍വഹണത്തിന് പുതിയ മാതൃകയുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്

Published : 19th August 2016 | Posted By: SMR

കണ്ണൂര്‍: 2016-17 വര്‍ഷത്തിലെ പദ്ധതി ആസൂത്രണത്തിലും നിര്‍വഹണത്തിലും മികവിന്റെ പുതിയ മാതൃക സൃഷ്ടിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്. വാര്‍ഷിക പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നിര്‍വഹണ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരമ്പരാഗത രീതിയിലുള്ള പദ്ധതികള്‍ക്ക് പകരം നാടിന്റെ മാറിയ സാഹചര്യങ്ങളെ മുന്നില്‍ക്കണ്ടുള്ളതും ഗുണഭോക്താവിന് 100 ശതമാനം പ്രയോജനം ലഭിക്കും വിധത്തിലുള്ളതുമായ പദ്ധതികളാണ് ഇത്തവണ ഉള്‍പ്പെടുത്തിയത്.
എല്ലാകാര്യങ്ങളും മാര്‍ച്ച് 31നു അര്‍ധരാത്രിയിലേക്കു മാറ്റിയവയ്ക്കുന്ന പതിവുരീതിക്കു പകരം പദ്ധതിയുടെ ഓരോ ഘട്ടവും സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടികളാണ് കൈക്കൊള്ളുക. ഇക്കാര്യത്തില്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 100 ശതമാനം പദ്ധതി നിര്‍വഹണമാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. നടപ്പാക്കാന്‍ പോവുന്ന പദ്ധതികള്‍ക്ക് സാങ്കേതിക തടസ്സങ്ങളുണ്ടെങ്കില്‍ തുടക്കത്തില്‍ തന്നെ അവ ചൂണ്ടിക്കാട്ടി പരിഹരിക്കണം. പാതിവഴിയില്‍ നിന്ന് പിന്‍മാറുന്ന അവസ്ഥയുണ്ടാവരുത്. അംഗീകരിച്ച എല്ലാ പദ്ധതികളും നടപ്പാക്കാനുള്ളതാണെന്നാണ് ജില്ലാ പഞ്ചായത്തിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ പഞ്ചായത്ത് അംഗീകാരം നല്‍കിയ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിര്‍വഹണ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു.
എല്ലാ പദ്ധതികളും നിശ്ചിത ഫോര്‍മാറ്റില്‍ ഡാറ്റാ എന്‍ട്രി നടത്തി മറ്റു നടപടിക്രമങ്ങള്‍ക്കു ശേഷം 22നകം മുമ്പായി പ്ലാനിങ് ഓഫിസില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. അടുത്ത ജില്ലാ ആസൂത്രണ സമിതി യോഗം വാര്‍ഷിക പദ്ധതികള്‍ അംഗീകാരത്തിനായി പരിഗണിക്കും. സുലേഖ സോഫ്റ്റ്‌വെയറില്‍ പദ്ധതികള്‍ അപ്‌ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കി. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി കെ സുരേഷ് ബാബു, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി ടി റംല, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം കെ ശ്രീജിത്ത്, പ്ലാന്‍ കോ-ഓഡിനേറ്റര്‍ കെ വി ഗോവിന്ദന്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക